മിനസോട്ടയില്‍ ഒരു പോലീസ് കാറിന്റെ പിറകില്‍ കൈവിലങ്ങ് വെക്കപ്പെട്ട Diamond Reynolds ന്റെ മകളായ 4-വയസായ പെണ്‍കുട്ടി കുട്ടി ഹൃദയം തകര്‍ന്ന തന്റെ അമ്മയെ ആശ്വസിപ്പിക്കുന്നു. അവരുടെ കൂട്ടുകാരനായ Philando Castile നെ St. Anthony പോലീസ് ഓഫീസര്‍ ആയ Jeronimo Yanez വെടിവെച്ച് കൊന്നതിന് മിനിട്ടുകള്‍ക്ക് ശേഷമാണിത് നടന്നത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വീഡിയോയില്‍ Castileന്റെ മരണത്തില്‍ കരയുകയും ശപിക്കുകയും ചെയ്യുന്ന Reynolds നെയാണ് കണ്ടത്. “അമ്മക്ക് വെടിയേക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല(I don’t want you to get shooted).” എന്ന് അവരുടെ മകള്‍ Dae’Anne കെഞ്ചുന്നത് ഈ വീഡിയോയില്‍ കാണാം.
Dae’Anne Reynolds: “അമ്മേ, ദയവ് ചെയ്ത് ശാപങ്ങൾ പറയാതിരിക്കൂ, നിലവിളിക്കാതിരിക്കൂ, കാരണം അമ്മക്ക് വെടിയേക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല”
Diamond Reynolds: “ശരി, എനിക്കൊരു ഉമ്മ താ. എന്റെ ഫോണ്‍ ചത്തു. അതാണ് എല്ലാം.”
Dae’Anne Reynolds: “എനിക്ക് അമ്മയെ സുരക്ഷിതയായി നിര്‍ത്താം (I can keep you safe).”
Diamond Reynolds: “അത് ശരി. എനിക്ക് മനസിലായി. ശരി? എന്റെടുത്ത് വാ. എനിക്ക് വിശ്വസിക്കാനാവുന്നില്ല അവര്‍ ഇപ്പോള്‍ ചെയ്തത്.”
പോലീസിന്റെ dash cam വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. Philando Castile ന്റെ കാറിന് അടുത്തെത്തി നിമിഷങ്ങള്‍ക്കകം പോലീസുകാരന്‍ Yanez ഏഴു പ്രാവവശ്യം വെടിവെക്കുന്നത് അതില്‍ കാണാമായിരുന്നു. പിന്‍ഭാഗത്തെ ലൈറ്റ് പൊട്ടിയയിരിക്കുന്നതിന്റെ പേരിലാണ് പോലീസ് ഇവരുടെ കാര്‍ നിര്‍ത്തിപ്പിച്ചത്. കഴിഞ്ഞ ദിവസം പോലീസുകാരന്‍ Jeronimo Yanez നെ നരഹത്യ കേസില്‍ നിന്ന് മോചിപ്പിച്ചു.
— സ്രോതസ്സ് democracynow.org
സവർണ്ണാധിപത്യത്തെക്കുറിച്ച് നാല് വയസായ കുട്ടിക്ക് വരെ അറിയാം. കേരളത്തിലെ ദളിത പ്രേമികള്‍ സായിപ്പിനെ അധികം പൂജിക്കേണ്ട.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.