രാത്രി കൂടുതൽ തെളിച്ചുള്ളതാകുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. നവംബറിലെ Science Advances ൽ വന്ന റിപ്പോർട്ട് പ്രകാരം 2012 – 2016 കാലത്ത് ഭൂമിയിലെ കൃത്രിമ വെളിച്ചം പ്രതിവർഷം 2.2% എന്ന തോതിൽ വർദ്ധിക്കുന്നത്. ആ വദ്ധനവ് പ്രശ്നത്തിന്റെ വലിപ്പത്തെ കുറച്ച് കാണിക്കുന്നതാണ്. ലോകം മൊത്തം സോഡിയം-ബാഷ്പ ബൾബുകളെ മാറ്റുന്ന പുതിയ LED ബൾബുകളിൽ നിന്നുള്ള വെളിച്ചം ഇതിൽ ഉൾപ്പെട്ടിട്ടില്ല. VIIRS ഉപഗ്രഹത്തിന് ചെറിയ തരംഗദൈർഖ്യമുള്ള LEDയുടെ നീലവെളിച്ചം കണ്ടെത്താനാവാത്തതാണ് കാരണം. മനുഷ്യന്റെ ഉറക്ക ചക്രത്തേയും മൃഗങ്ങളുടെ സ്വഭാവത്തേയും രാത്രി വെളിച്ചം ശല്യപ്പെടുത്തുന്നു.
— സ്രോതസ്സ് scientificamerican.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.