സാമ്പത്തിക അസ്ഥിരത ബ്രിട്ടണിലെ “പുതിയ സാധാരണത്വം” ആയി മാറിയിരിക്കുകയാണ്. ബ്രിട്ടണിലെ തൊഴിലെടുക്കുന്നവരിൽ കുറഞ്ഞത് 70% പേരെങ്കിലും ‘ദീർഘകാലമായി തകർന്നവരാണ്’ എന്ന് Royal Society of Arts നടത്തിയ പഠനത്തിൽ കണ്ടെത്തി. അവരുടെ റിപ്പോർട്ട് പ്രകാരം ബ്രിട്ടണിലെ 32% പേർക്ക് £500 ൽ താഴെ സമ്പാദ്യമേയുള്ളു. 41% പേർക്ക് £1,000 ൽ താഴെയും. 30% പേർ അവരുടെ കടത്തെ ഓർത്ത് വിഷമിക്കുന്നവരാണ്. സാമ്പത്തിക അത്യാവശ്യ ഘട്ടങ്ങളിൽ തങ്ങളെ സഹായിക്കാൻ കുടുംബത്തിലോ പരിചയക്കാരിലോ ആരും ഇല്ലാത്തവരാണ് 43% പേരും. പകുതിയിൽ കുറവ് ജോലിക്കാരേ കഴിഞ്ഞ 5 വർഷത്തിൽ തങ്ങളുടെ ജോലിയുടെ നില മെച്ചപ്പെട്ടു എന്ന് പറഞ്ഞുള്ളു. ഭാവിയിൽ നില മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നവർ 40% മാണ്.
— സ്രോതസ്സ് theguardian.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.