അന്തര്‍ ദേശീയ അഴിമതി അന്വേഷണത്തിന്റെ ഭാഗമായ ഭീമമായ എണ്ണ കരാര്‍ തടയാത്തതിന്റെ പേരില്‍ അമേരിക്കയിലെ ബാങ്കിങ് ഭീമനായ JP Morgan നെതിരെ Federal Republic of Nigeria $87.5 കോടി ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ കോടതിയില്‍ കേസ് കൊടുത്തു.
OPL245 എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ കരാറില്‍ Shell, ഇറ്റലിയിലെ എണ്ണക്കമ്പനിയായ ENI, ശിക്ഷിക്കപ്പെട്ട ഒരു കള്ളപ്പണം വെളുപ്പിക്കുന്നയാള്‍, നൈജീരിയയുടെ മുമ്പത്തെ പ്രസിഡന്റായ Goodluck Jonathan ന്റെ സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു.
രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് $110 കോടി ഡോളര്‍ നഷ്ടമാക്കുന്ന ആ കരാറിനെക്കുറിച്ച് അവശ്യമായ അന്വേഷണം നടത്തി അത് തടയാന്‍ JP Morgan ന് “കഴിയും, കഴിയണമായിരുന്നു” എന്ന് നൈജീരിയ ആരോപിക്കുന്നു.
ബാങ്ക് $87.5 കോടി ഡോളറും പലിശയും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നൈജീരിയ ആവശ്യപ്പെടുന്നത്.
— സ്രോതസ്സ് premiumtimesng.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.