
നാസയുടെ വോയേജര്‍ 1 ആണ് ഏറ്റവും അകലെയുള്ളയുള്ളതും ഏറ്റവും വേഗതയുള്ളതും പേടകം. നക്ഷത്രങ്ങള്‍ക്കിടയിലുള്ള പരിസ്ഥിതിയായ interstellar space ലെ മനുഷ്യ നിര്‍മ്മിതമായ ഏക വസ്തുവും അതാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി അത് പറന്നുകൊണ്ടിരിക്കുന്നു. thrusters എന്ന് വിളിക്കുന്ന ഒരു ചെറിയ ഉപകരണങ്ങളുപയോഗിച്ചാണ് അത് സ്ഥാനം ക്രമീകരിക്കുന്നത്. ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അത് ആവശ്യമാണ്. വെറും മില്ലി സെക്കന്റുകള്‍ നിണ്ടു നില്‍ക്കുന്ന ചെറിയ തുടിപ്പുകളായാണ് thrusters കത്തുന്നത്. അങ്ങനെ സ്വയം തിരിഞ്ഞ് അത് ആന്റിന ഭൂമിയുടെ നേരേയാക്കുന്നു. നാല് backup thrusters ആണ് വോജേയര്‍ സംഘം ഉപയോഗിക്കുന്നത്. അത് 1980 ന് ശേഷം ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ പേടകം ഭൂമിയില്‍ നിന്ന് 1300 കോടി കിലോമീറ്റര്‍ അകലെയാണ്.
— സ്രോതസ്സ് jpl.nasa.gov 2017-12-04
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.