സ്വതന്ത്രരായ മനുഷ്യര്‍ക്കെതിരെ ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം നടത്തിയതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ് വഴി വിരലടയാളം കൊടുക്കുന്നത് പൂര്‍ണ്ണമായും അസാധാരണത്വം ആണ്. ഇതിനെക്കുറിച്ച് ഒരു വീക്ഷണമുണ്ടാക്കനായി ചില പ്രബന്ധങ്ങള്‍ വായിച്ചു.
ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹെന്‍റി എഴുതിയ ഒരു വാല്യം ഞാന്‍ വായിച്ചു. അതില്‍ നിന്ന് എനിക്ക് മനസിലായത് വിരലടയാളം അവശ്യമായിരിക്കുന്നത് കുറ്റവാളികള്‍ക്ക് മാത്രം ആണ്. അതുകൊണ്ട് നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് എന്നെ ഞെട്ടിക്കുന്നു.
ഈ ഓര്‍ഡിനന്‍സിലൂടെയാണ് ആദ്യമായി ആണ് സ്ത്രീകളുടേയും 16 വയസ്‍ താഴെ പ്രായമായ കുട്ടികളുടേയും രജിസ്ട്രേഷന് നിര്‍ദ്ദേശിക്കുന്നത്… ഈ നിയമത്തിന്റെ ശരിക്കുള്ള കുഴപ്പം നാം മനസിലാക്കിയാല്‍ ഇന്‍ഡ്യയുടെ അന്തസ് നമ്മുടെ കൈകളിലാണെന്ന് കണ്ടെത്താനാകും.
ഈ ഓര്‍ഡിനന്‍സ് നമ്മേ മാത്രം നാണംകെടുത്താനുള്ളതല്ല, നമ്മുടെ മാതൃരാജ്യത്തേയും അത് നാണം കെടുത്തുന്നു. നിരപരാധികളായ മനുഷ്യരുടെ തരംതാഴ്ത്തല്‍ ആ നാണക്കേടില്‍ ഉള്‍പ്പെടുന്നു. ഇത്തരം നിയമനിർമ്മാണത്തിന് നമ്മൾ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് ആരും പറയാതിരിക്കില്ല.
ഞങ്ങള്‍ നിരപരാധികളാണ്. ഒരു രാജ്യത്തിന്റെ ഒരു നിരപരാധിയായ അംഗത്തിനെതിരെയുള്ള അധിക്ഷേപം എന്നത് ആ രാജ്യത്തെ മൊത്തം അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അത് തിടുക്കമോ, ക്ഷമയില്ലായ്മയോ, ദേഷ്യമോ ഉണ്ടാകേണ്ട കാര്യമല്ല. കടന്നാക്രമണത്തില്‍ നിന്നും അവ നമ്മേ രക്ഷിക്കില്ല. എന്നാല്‍ ദൈവം നമ്മേ രക്ഷിക്കും.

ശാന്തരായി നാം ചിന്തിച്ച്, പ്രതിരോധത്തിന്റെ വഴികള്‍ നടപ്പാക്കിയാല്‍, കഷ്ടപ്പാടുകള്‍ സഹിച്ചു കൊണ്ടുള്ള ഐക്യ മുന്നണി, അവതരിപ്പിച്ചാല്‍ അത്തരത്തിലുള്ള ഒരു പ്രതിരോധം അതിനെ മുട്ടുകുത്തിക്കും.
ഇത് ഗാന്ധിയുടെ വാക്കുകളാണ്. ഇന്‍ഡ്യക്കാരുടെ ബയോമെട്രിക് profiling ന് നിര്‍ബന്ധിക്കുന്ന Transwal Act നെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്.
1906 തെക്കെ ആഫ്രിക്കയില്‍ ഗാന്ധി സംഘടിപ്പിച്ച ആദ്യത്തെ സത്യാഗ്രഹം Transvaal Asiatic Amendments Act ന് എതിരാണ്. Transvaal ല്‍ ജീവിക്കുന്ന എല്ലാ ഇന്‍ഡ്യക്കാരുടേയും രജിസ്ട്രേഷനും വിരലടയാളവും നിര്‍ബന്ധിതമായി ആവശ്യപ്പെടുന്ന നിയമമായിരുന്നു അത്.
1911 ല്‍ ‘കരിനിയമം’ റദ്ദാക്കുന്നത് വരെ അദ്ദേഹം സമരം തുടര്‍ന്നു.
അദ്ദേഹം തുടര്‍ന്ന് പറയുന്നു: “ഇന്‍ഡ്യയുടെ അന്തസ് എന്നത് നമ്മുടെ ചുമതല ആണെന്ന് ഈ നിയമത്തിന്റെ എല്ലാ കുഴപ്പങ്ങളും നാം പൂര്‍ണ്ണമായി മനസിലാക്കിയാല്‍ നമുക്ക് കണ്ടെത്താനാകും. നമ്മേ മാത്രമല്ല നമ്മുടെ രാജ്യത്തേയും അവഹേളിക്കാനാണ് ഈ ഓര്‍ഡിനന്‍സ്. നിരപരാധികളായ മനുഷ്യരുടെ തരംതാഴ്ത്തലാണ് ആ അവഹേളനത്തിലുള്ളത്.
നമുക്ക് അങ്ങനെ ഒരു നിയമം വേണമെന്ന് ആരും ആവശ്യപ്പെടുകയില്ല. നാം നിരപരാധികളാണ്. ഒരു രാജ്യത്തിലെ ഒരു അംഗത്തിന് ഏല്‍ക്കുന്ന അവഹേളനം ആ രാജ്യത്തെ മൊത്തം അവഹേളിക്കുന്നതിന് തുല്യമാണ്.”
“Satyagraha in South Africa, 1928, M K Gandhi” ല്‍ നിന്ന്.
#SpeakForMe
#DestroyTheAadhaar
— സ്രോതസ്സ് twitter.com/jijeeshpb
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.