Telegram Desktop app ന്റെ zero-day ദൌര്‍ബല്യം ഉപയോഗിച്ച് പിന്‍വാതിലും, ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറും ഉള്‍പ്പടെ വിവിധോദ്ദേശത്തോടുള്ള മാല്‍വെയര്‍ കമ്പ്യൂട്ടറിലേക്ക് കയറ്റിവിടാന്‍ കഴിയും എന്ന് Kaspersky Lab ന്റെ സുരക്ഷാ ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യൂണിക്കോഡിന്റെ right-to-left override ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇത് ചെയ്യുന്നത്. Fantomcoin, Monero, Zcash പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഖനനം ചെയ്യുകയാണ് അവരുടെ പരിപാടി. zero-day വിജകരമായി മുതലാക്കിക്കഴിഞ്ഞാല്‍ ഹാക്കര്‍മാര്‍ ഒരു പിന്‍വാതില്‍ Telegram API ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്ഥാപിക്കും. അതുവഴി അവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വിദൂര പ്രാപ്തി ലഭിക്കും.
— സ്രോതസ്സ് news.softpedia.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.