നോര്‍വ്വേയിലെ പാര്‍ളമെന്റ് അംഗം BDS യെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തു

പാലസ്തീന്‍കാരുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന BDS പ്രസ്ഥാനത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നോര്‍വ്വേയിലെ പാര്‍ളമെന്റ് അംഗമായ Bjørnar Moxnes നാമനിര്‍ദ്ദേശം ചെയ്തു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ Rødt (Red) Partyയുടെ പിന്‍തുണയോടെയാണ് ഇത്. ജനാധിപത്യ വാദികളായ മനുഷ്യരും രാജ്യങ്ങളും ഒരു സംവരണമില്ലാതെ BDS നെ എന്തുകൊണ്ട് പിന്‍തുണക്കണം എന്ന് അദ്ദേഹം വിശദീകരിച്ചു.

നോര്‍വ്വേയിലെ പാര്‍ളമെന്റ് അംഗമായ Bjørnar Moxnes പ്രസ്ഥാവന:

നോര്‍വ്വെയിലെ പാര്‍ളമെന്റ് അംഗമെന്ന നിലയില്‍, അഭിമാനത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെന്ന നിലയില്‍ എന്റെ അധികാരം പാലസ്തീന്‍കാരുടെ അവകാശത്തിനായുള്ള Boycott, Divestment and Sanctions (BDS) നെ നാമനിര്‍ദ്ദേശം ചെയ്യാനായി ഞാന്‍ ഉപയോഗിക്കുന്നു.

BDS നെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ഞാനും എന്റെ പാര്‍ട്ടിയും വിശ്വസിക്കുന്ന ആശയങ്ങളുമായി പൂര്‍ണ്ണമായി ഒത്ത് ചേര്‍ന്ന് പോകുന്നതാണ്. BDS പ്രസ്ഥാനം പോലെ ഞങ്ങളും വംശീയവാദി, വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലോകം മൊത്തമുള്ള വളര്‍ച്ചയെ എതിര്‍ക്കുന്നതരാണ്. അതുപോലെ എല്ലാ ജനങ്ങളുടേയും സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു.

തെക്കെ ആഫ്രിക്കയിലെ വര്‍ണ്ണവെറി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്നും അമേരിക്കയിലെ പൌരാവകാശ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം നേടിയ പാലസ്തീന്‍കാര്‍ നയിക്കുന്ന BDS പ്രസ്ഥാനം ഒരു സമാധാനപരമായ, ആഗോള മനുഷ്യാവകാശ സംഘടനയാണ്. പാലസ്തീന്‍കാരുടെ മനുഷ്യാവകാശവും അന്താരാഷ്ട്ര നിയമങ്ങളും ഇസ്രായേല്‍ ലംഘിക്കുന്നത് അവസാനിപ്പിക്കാനായി സാമ്പത്തികവും സാംസ്കാരികവുമായ ബഹിഷ്കരണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

45 ലക്ഷം പാലസ്തീന്‍കാരുടെ മേല്‍ അര നൂറ്റാണ്ടായി നടത്തുന്ന ഇസ്രായേലിന്റെ സൈനിക ഭരണവും, ഒരു ദശാബ്ദമായി ഗാസയില്‍ 20 ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയമവിരുദ്ധ ഉപരോധവും പാലസ്തീന്‍കാരുടെ വീടുകള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നതും നിയമവിരുദ്ധ കൈയ്യേറ്റക്കെടിടങ്ങള്‍ നിര്‍മ്മിച്ച് പടിഞ്ഞാറെക്കരയില്‍ പാലസ്തീന്‍കാരുടെ ഭൂമി കൈയ്യേറുനന്നതും അവസാനിപ്പിക്കാനായി BDS ശ്രമിക്കുന്നു. ഇസ്രായേല്‍ പൌരന്‍മാരായ പാലസ്തീന്‍കാര്‍ക്ക് തുല്യ അവകാശം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ അവര്‍ ഡസന്‍ കണക്കിന് വംശീയ നിയമങ്ങളാല്‍ വിവേചനം അനുഭവിക്കുകയാണ്. അന്തര്‍ദേശീയമായി അംഗീകരിച്ച പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്താനായ നിയമപരമായ അവകാശത്തിനായും അവര്‍ പ്രവര്‍ത്തിക്കുന്നു. മൊത്തം പാലസ്തീന്‍കാരുടെ 50% അഭയാര്‍ത്ഥികളാണ്. അവര്‍ക്ക് തിരിച്ച് വരാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ്. എല്ലാ അഭയാര്‍ത്ഥികള്‍ക്കും ഉറപ്പാക്കിയിട്ടുള്ള തിരിച്ച് വരാനുള്ള അവകാശം ഇവരുടെ വംശത്തിന്റെ പേരില്‍ തടയപ്പെടുന്നു.

അടിസ്ഥാന മനുഷ്യാവകാശത്തിന് വേണ്ടിയുള്ള BDS ന്റെ ലക്ഷ്യവും അഭിലാഷവും നിര്‍മ്മലമായതാണ്. അവയെ എല്ലാ ജനാധിപത്യ ബോധമുള്ള മനുഷ്യരും രാഷ്ട്രങ്ങളും ഒരു വൈമനസ്യവും ഇല്ലാതെ പിന്‍തുണക്കണം.

അന്തര്‍ദേശീയ സമൂഹത്തിന്, മനുഷ്യാവകാശ ലംഘനം നടത്തി ലാഭം കൊയ്യുന്ന കമ്പനികള്‍ക്കെതിരെ ബഹിഷ്കരണത്തിന്റേയും നിക്ഷേപം പിന്‍വലിക്കുന്നതിന്റേയും സമാധാനപരമായ പ്രതിഷേധത്തിന്റെ ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. തെക്കെ ആഫ്രിക്കയിലെ വര്‍ണ്ണവെറിക്കും മുമ്പത്തെ വംശീയ കോളനി ഭരണമായ റൊഡേഷ്യക്കും എതിരെ അത്തരത്തിലുള്ള പരിപാടികള്‍ നടപ്പാക്കിയത് വളരെ നിര്‍ണ്ണായകമായിരുന്നു.

പാലസ്തീന്‍ ഭൂമി കൈയ്യേറുന്നതും പാലസ്തീന്‍ ജനത്തെ അടിച്ചമര്‍ത്തുന്നതും അവസാനിപ്പിക്കുന്നത് വരെ BDS നെ അന്തര്‍ദേശീയ സമൂഹം പിന്‍തുണക്കുന്നത് പാലസ്തീന്‍കാരുടേയും ഇസ്രേലികളുടേയും മദ്ധ്യ പൂര്‍വ്വേഷ്യയിലെ മൊത്തം ജനങ്ങളുടേയും സമാധാനത്തിന് പുതിയ ഒരു വെളിച്ചം ആയിരിക്കും.

നോബല്‍ സമ്മാന ജേതാക്കളായ ഡസ്മണ്ട് ടുടു, Mairead Maguire ഉള്‍പ്പടെ പ്രമുഖരായ ധാരാളം വ്യക്തികള്‍ BDS പ്രസ്ഥാനത്തെ പിന്‍തുണക്കുന്നുണ്ട്. യൂണിയനുകള്‍, അകാഡമിക് അസോസിയേഷനുകള്‍, പള്ളികള്‍, അഭയാര്‍ത്ഥികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനകള്‍, കുടിയേറ്റക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, ആദിവാസി ജനങ്ങള്‍, LGBTQI സമൂഹം തുടങ്ങി എല്ലാ മേഖലകളിലും അതിനുള്ള പിന്‍തുണ വര്‍ദ്ധിച്ച് വരുന്നു. ലോകം മൊത്തമുള്ള പുരോഗമന ചിന്താഗതിക്കാരായ ജൂത സംഘങ്ങളും വംശീയവിരുദ്ധ പ്രസ്ഥാനങ്ങളും BDS നെ അംഗീകരിക്കുന്നു.

BDS തുടങ്ങി 11 വര്‍ഷങ്ങള്‍ക്ക് ശേഷം, ദോഷം ചെയ്യാതിരിക്കുന്നതിനും, നാം ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിനും, വംശീയ വര്‍ണ്ണവെറിയന്‍ ഭരണത്തിനും, പാലസ്തീന്‍കാരുടെ ഭൂമി മോഷ്ടിക്കുന്നതിനും, മറ്റ് അത്യന്തമായ മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും കുറ്റത്തിലെ പങ്ക് പിന്‍വലിക്കുന്നതിനുമുള്ള ആസന്ന സമയമായിരിക്കുകയാണ്.

BDS പ്രസ്ഥാനത്തിന് നോബല്‍ സമ്മാനം കൊടുക്കുന്നത്, മദ്ധ്യപൂര്‍വ്വേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതിനും സൈനിക ഭരണവും അന്താരാഷ്ട്ര നിയമങ്ങള്‍ വന്‍തോതില്‍ ലംഘിക്കുന്നതും അവസാനിപ്പിക്കാനുള്ള സമാധാനപരമായ മാര്‍ഗ്ഗത്തിനും അന്തര്‍ദേശീയ സമൂഹം പ്രതിബദ്ധരാണെന്ന ശക്തമായ ഒരു സന്ദേശമാണ് നല്‍കുക.

ഈ നാമനിര്‍ദ്ദേശം ഒരു എളിയ എന്നാല്‍ ആ പ്രദേശത്തെ എല്ലവരുടേയും കൂടുതല്‍ അന്തസ്സുള്ള സുന്ദരമായ ഭാവിക്കായുള്ള അവശ്യമായ പടിയാണെന്നാണ് എന്റെ വിശ്വാസം.

— സ്രോതസ്സ് bdsmovement.net

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ