കാണ്‍പൂരില്‍ കള്ള ആധാര്‍ തട്ടിപ്പ്

UIDAIയുടെ ബയോമെട്രിക് അവശ്യകതയെ മറികടന്ന് കള്ള ആധാര്‍ നിര്‍മ്മിക്കുന്ന ഹാക്കര്‍മാരുടെ ഒരു ചങ്ങലയെ സെപ്റ്റംബര്‍ 2017 ന് ഉത്തര്‍പ്രദേശ് STF കണ്ടെത്തി. അവര്‍ കള്ള വിരലടയാളം നിര്‍മ്മിച്ചു, കണ്ണിന്റെ സ്കാന്‍ ഒഴുവാക്കാന്‍ വേണ്ടി, കയറ്റാനുള്ള സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തി, കള്ള ആധാര്‍ നിര്‍മ്മിച്ചു.

STF ന്റെ അന്നത്തെ പത്ര പ്രസ്ഥാവന.

Special Task Force, Uttar Pradesh, Lucknow
Press Note No.- 203 Date- 10.09.2017

UIDAI ഏര്‍പ്പെടുത്തിയ Finger Print Cloning of biometric standards മറികടന്ന് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്ന ഒരു കൂട്ടം ഹാക്കര്‍മാരെ കണ്ടെത്തി.

UIDAI ഏര്‍പ്പെടുത്തിയ Finger Print Cloning of biometric standards മറികടന്ന് ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്ന ഒരു കൂട്ടം ഹാക്കര്‍മാരെ 09.09.2017 ന് ഉത്തര്‍പ്രദേശ് Special Task Force കണ്ടെത്തി. സംഘത്തിന്റെ തലവനായ Saurabh Singh നേയും മറ്റ് പത്തു പേരേയും കാണ്‍പൂര്‍ ജില്ലയില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു.

പ്രവര്‍ത്തന രീതി

2018 ജനുവരിയില്‍ GoNews 24×7 ഈ കേസ് പിന്‍തുടര്‍ന്നു. ഈ തട്ടിപ്പിന്റെ ശരിക്കുള്ള ബുദ്ധികേന്ദ്രം വലുതാണ്. പൊളിക്കാനായി ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങള്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. ഈ സംഘം എങ്ങനെയാണ് കള്ള ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നത് എന്ന് പോലീസിനോ UIDAIക്കോ പറയാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ നിര്‍ണ്ണയിക്കലും അംഗമാക്കലും പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നെ ആധാര്‍ നമ്പര്‍ ശരിയായതാണോ അതോ കള്ള ആധാരാണോ എന്ന് UIDAIക്ക് തിരിച്ചറിയാനാവില്ല. ഓരോ ആധാറിനേയും എടുത്ത് അതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം ശരിയാണോ എന്ന് ആളിനെ വെച്ച് പരിശോധിക്കയല്ലാതെ വേറെ ഒരു വഴിയുമില്ല. UIDAI ക്ക് വേണ്ടി ആധാര്‍ എടുത്ത് കൊടുക്കുന്ന ധാരാളം അംഗമാക്കല്‍ ഏജന്റുമാര്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട് എന്ന് STF കരുതുന്നു.

സംവിധാനത്തില്‍ ഇത്തരത്തിലുള്ള എത്ര നമ്പരുകളുണ്ടെന്നോ, എത്രയെണ്ണം ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്നോ, ഇനി എത്രയെണ്ണം പുതിയതായിയുണ്ടാക്കുമെന്നോ പറയാന്‍ കഴിയില്ല,

ഡാറ്റയുടെ അറിയാന്‍ പറ്റാത്ത ഒരു ഭാഗം തട്ടിപ്പിന്റേതാണെങ്കിലും ഡാറ്റ സുരക്ഷിതമാണെന്ന് UIDAI ഇനിയും പറഞ്ഞുകൊണ്ടിരിക്കും.

— സ്രോതസ്സ് aadhaar.fail

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ