ബ്രിട്ടണിലെ താല്‍ക്കാലിക ജോലിക്കാരന്‍ മരിച്ചത് രോഗകാല ശമ്പളവും, ചികിത്സാവധിയും ഇല്ലാത്തതിനാലാണ്

53-വയസ് പ്രായമുള്ള courier, Don Lane, ന്റെ മരണം “gig economy” എന്ന് വിളിക്കപ്പെടുത്ത താല്‍ക്കാലിക ജോലിക്കാര്‍ അനുഭവിക്കുന്ന ഭീകരമായ അവസ്ഥയെ വ്യക്തമാക്കുന്നതാണ്.

ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തെ Christchurch പാഴ്സല്‍ ഭീമനായ Dynamic Parcel Distribution (DPD) ല്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി ജോലി ചെയ്തിരുന്നു. പ്രമേഹ രോഗിയായ അദ്ദേഹത്തിന് കണിശമായ ആരോഗ്യ നിരീക്ഷണവും നിരന്തരമായ ചെക്കപ്പും വേണമായിരുന്നു. എന്നാല്‍ ജോലി സമ്മര്‍ദ്ദം രോഗകാല ശമ്പളം ഇല്ലാത്തതും Lane ന് ആശുപത്രിയില്‍ സ്ഥിരമായി പോകാന്‍ കഴിയാതെയായി.

DPD പോലുള്ള കമ്പനികളിലെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ എന്ന് വിളിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് അവധി ദിനം, രോഗകാല ശമ്പളം, പ്രസവാവധി, redundancy pay, കരാര്‍ മണിക്കൂര്‍ തുടങ്ങിയ ഒരു തൊഴില്‍ അവകാശങ്ങളും ഇല്ല. zero hours contracts ലാണ് അവര്‍ ജോലി ചെയ്യുന്നത്. ഓരോ delivery/job നും ആണ് വേതനം കിട്ടുന്നത്. (piece rate പോലെ). അവധിയെടുത്താല്‍ പകരക്കാരനായ ഡ്രൈവറെ കണ്ടെത്താനായില്ലെങ്കില്‍ പ്രതിദിനം £150 പിഴയീടാക്കും. ഒപ്പം വരുമാന നഷ്ടവും.

ഫ്രഞ്ച് സര്‍ക്കാരിന്റെ പോസ്റ്റല്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അന്തര്‍ദേശീയമായ DPD കമ്പനി. 2016 ല്‍ അവര്‍ ബ്രിട്ടണിലെ 5,000 ജോലിക്കാരെ കൊണ്ട് £10 കോടിയിലധികം പൌണ്ട് ലാഭം നേടി. സ്വയം തൊഴില്‍ ചെയ്യുന്നവരെ ഉപയോഗിക്കുക, പിഴയീടാക്കുക എന്നീ മറ്റ് കമ്പനികളുടെ രീതികള്‍ ഇവരും സ്വീകരിക്കുകയാണ്. ParcelForce എന്ന കമ്പനി അവധിയെടുക്കുന്നതിന് £250 പൌണ്ടാണ് പിഴയീടാക്കുന്നത്.

— സ്രോതസ്സ് wsws.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s