ഒരു കൊടുംകാറ്റും ഒരു ശീതക്കാറ്റും 8.2 മീറ്റര്‍ തിരമാലകളുണ്ടായിട്ടും, Hywind Scotland, ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ അതിന്റെ ആദ്യത്തെ 3 മാസവും പ്രവര്‍ത്തിച്ചു. 30MW ന്റെ കാറ്റാടി പാടം പ്രവര്‍ത്തിപ്പിക്കുന്നത് Masdar ന്റെ പങ്കാളിത്തത്തോടെ Statoil ആണ്. സ്കോട്‌ലാന്റിന്റെ തീരത്തെ Peterhead ല്‍ നിന്ന് 25 കിലോമീറ്റര്‍ കടലിന് ഉള്ളിലാണ് ഈ പാടം നില്‍ക്കുന്നത്. ബ്രിട്ടണിലെ 20,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഇത് നല്‍കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.