മൂന്നാംതരം പുകവലി ക്യാന്‍സര്‍ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

Department of Energyയുടെ Lawrence Berkeley National Laboratory (Berkeley Lab) മൂന്നാംതരം (thirdhand) പുകയെ തിരിച്ചറിഞ്ഞു. മുറിക്കകത്തെ ഉപരിതലത്തിലടിയുന്ന വിഷ അവശിഷ്ടങ്ങള്‍, സിഗററ്റ് കെടുത്തി വളരെ കഴിഞ്ഞിട്ടും ഉണ്ടാകുന്ന പൊടി എന്നിവ ആരോഗ്യ ഭീഷണിയായിട്ട് 10 വര്‍ഷങ്ങളായി. ഇപ്പോള്‍ പുതിയ പഠനമനുസരിച്ച് അത് എലികളില്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണെത്തി. മൂന്നാംപടി പുകയുമായുള്ള ബന്ധം DNAയുടെ ഇരട്ട പിരി പൊട്ടിക്കുകയും cell proliferation വര്‍ദ്ധിപ്പിക്കുകയും കോളനിയുണ്ടാക്കുകയും ചെയ്യും. ഇത് കൂടാതെ RNA sequencing analysis വ്യക്തമാക്കുന്നത് മൂന്നാംപടി പുക സമ്പര്‍ക്കം endoplasmic reticulum stress ഉം p53 (tumor suppressor) നെ പ്രവര്‍ത്തിപ്പിക്കാനുള്ള സന്ദേശം കൊടുക്കുകയും ചെയ്യുന്നു.

അമേരിക്കയിലേയും ചൈനയിലേയും ഫീല്‍ഡ് പഠനം ഉറപ്പ് പറയുന്നത് മുറിക്കകത്തെ മൂന്നാം തരം പുക വ്യാപകമായ ഒരു കാര്യമാണെന്നാണ്. സാധാരണയുള്ള ശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അത് നീക്കം ചെയ്യില്ല. ശ്വസനം, ഭക്ഷിക്കല്‍, തൊലിയിലൂടെ കയറുക, എന്നിവ വഴിയാണ് മൂന്നാംതരം പുകവലിക്ക് വിധേയരാവുന്നത്. മലിനീകൃതമായ ഉപരിതലത്തിലൂടെ ഇഴയുന്ന കുട്ടികള്‍ സാധനങ്ങള്‍ കടിക്കുകയും, കൈവായിലിടുകയും ചെയ്യുന്നതിനാല്‍ അവരെയാണ് മൂന്നാംതരം പുകവലിയുടെ അപകടം ഏറ്റവും അധികം ബാധിക്കുന്നത്.

— സ്രോതസ്സ് newscenter.lbl.gov

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ