ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന.

ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ നല്‍കാതെയാണ്.

രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ നിന്ന് ആധാര്‍ കാരണം ഭീമമായ ഒഴുവാക്കലും പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്യുന്ന കാലത്ത് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശയാണ് നല്‍കിയിരിക്കുന്നത്.

ബാങ്കിനും മൊബൈലിനുമുള്ള ആധാര്‍ ബന്ധിപ്പിക്കലിന്റെ അവസാന തീയതിയാണ് മാര്‍ച്ച് 13 ന് കോടതി ദീര്‍ഘിപ്പിച്ചത്. അവയുടെ അവസാന ദിവസം മുമ്പ് മാര്‍ച്ച് 31, 2018 ആയിരുന്നു.

PAN ബന്ധിപ്പിക്കലിന് ജൂണ്‍ 2017 ന് പുറപ്പെടുവിച്ച വിധി ആണ് ബാധകം.

2016 ലെ Aadhaar Act ന്റെ Section 7 ലെ വിജ്ഞാപനത്തിന്റെ അവസാന തീയതി ഇളവ് കൊടുക്കരുത് എന്ന് Attorney General ഇന്ന് കോടതിയില്‍ അപേക്ഷിച്ചു. നിര്‍ണ്ണായകമായ 139 ക്ഷേമ പദ്ധതികളില്‍ ആധാര്‍ ബന്ധിപ്പിക്കണം എന്നതിനെക്കുറിച്ചാണ് അത്. ഈ പദ്ധതികളില്‍ പലതും പൌരന്റെ അവകാശങ്ങളാണ്.

കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണം, National Food Security Act പ്രകാരമുള്ള ആഹാര സബ്സിഡി, 14 വയസുവരെയുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം, അംഗപരിമിതര്‍, വിധവകള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് കൊടുക്കുന്ന പെന്‍ഷന്‍, ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന scholarships, അദ്ധ്യാപകരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും stipends, Janani Suraksha Yojana പ്രകാരമുള്ള maternity benefits, വിവിധങ്ങളായ ക്ഷേമ പദ്ധതികള്‍.

ബയോമെട്രിക് പരാജയപ്പെടുമ്പോള്‍ ഭക്ഷ്യ സുരക്ഷാ ഗുണങ്ങള്‍ക്ക് വേണ്ടി ഇളവുകള്‍ നല്‍കണമെന്ന് മുമ്പത്തെ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ട് എന്ന് ചൊവ്വാഴ്ചത്തെ ഉത്തരവ് പറയുന്നു. ഒക്റ്റോബറിലേയും ഡിസംബറിലേയും ഉത്തരവുകള്‍ സര്‍ക്കാര്‍ വകുപ്പുകളും UIDAI യും പൂര്‍ണ്ണമായും അവഗണിക്കുകയാണ് എന്ന് തെളിവുണ്ട്. പൌരന്റെ സ്വകാര്യതയേയും സുരക്ഷിതത്വത്തേയും ലംഘിച്ച് കൊണ്ട് ഡാറ്റാബേസ് കൈകാര്യം ചെയ്യുന്ന ഏജന്‍സിയായ UIDAI ജീവിത്തിന്റെ എല്ലാ തുറകളിലേക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് നിര്‍ബന്ധിക്കുകയാണ്. ഇന്നത്തെ കോടതി വിധി പറയുന്ന സര്‍ക്കുലറുകള്‍ ഫലപ്രദമല്ല. അതുപോലെ ആധാര്‍ ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ നിരന്തരം പരാജയപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തീവ്രദുഃഖം ശമിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

അവസാന വിധി വരുന്നത് വരെ മൊബൈലും ബാങ്കും ബന്ധിപ്പിക്കുന്നതിന്റെ അവസാന തീയതി നീട്ടിയിരിക്കുകയാണ്. സമയമൊന്നും അതില്‍ പറയുന്നില്ലെങ്കിലും ഒക്റ്റോബര്‍ 2 ആകാനാണ് സാദ്ധ്യത. അന്നാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് വിരമിക്കുന്നത്.

പരാതിക്കാര്‍ ഈ സെക്ഷന്‍ 7 നേയും ഇളവിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങിയേക്കും. ബാങ്കിനും മൊബൈലിനും മാത്രമല്ല ഇളവ് വേണ്ടത്.

2009 ല്‍ ആധാര്‍ തുടങ്ങിയത് ഒരു സന്നദ്ധ പദ്ധതിയായാണ്. അടിസ്ഥാന സേവനങ്ങള്‍ ലഭിക്കാനായി രണ്ട് അടുത്തടുത്ത പ്രധാനമന്ത്രിമാര്‍ പൌരന്‍മാരെ നിര്‍ബന്ധിച്ച് ബയോമെട്രിക്സ് എടുപ്പിച്ചു. ദുര്‍ബലരായ പൌരന്‍മാര്‍ക്കുള്ള ഏറ്റവും അടിസ്ഥാനമായ സേവനങ്ങള്‍ കിട്ടണമെങ്കില്‍ ബയോമെട്രിക്സ് പരീക്ഷ പാസാകണമെന്ന നിബന്ധന വെച്ചാണ് അവര്‍ ഇത് ചെയ്തത്. പൌരന്റെ കൈ തിരിച്ചൊടിച്ച് യാതൊരു നിയമ ചട്ടക്കൂടുമില്ലാതെ നടത്തുന്ന ഒരു ഡാറ്റാബേസിലേക്ക് കയറ്റി ഡാറ്റ ശേഖരിക്കുന്നു.

ഈ രാജ്യത്തെ ഏറ്റവും ദുര്‍ബലരായ പൌരന്‍മാര്‍ക്ക് സംരക്ഷണമോ നിയമാവകശം തടസപ്പെടുത്തുന്നതില്‍ നിന്ന് ആശ്വാസമോ എന്തിന് അടിസ്ഥാന സാമൂഹ്യ സേവനങ്ങളുടെ ലഭ്യതയോ നല്‍കുന്നതില്‍ സുപ്രീം കോടതിയുടെ മാര്‍ച്ച് 13 ലെ ഉത്തരവ് പരാജയപ്പെട്ടിരിക്കുന്നു.

— സ്രോതസ്സ് rethinkaadhaar.in

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ