4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്

Coinhive പോലുള്ള ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറുകളുടെ വളര്‍ച്ച ഒരു ഇരട്ടത്തലയുള്ള വാള് പോലെയാണ്. ധാരാളം വെബ് സൈറ്റുകള്‍ അധിക വരുമാനം നേടാനുള്ള വഴിയായി ക്രിപ്റ്റോ കറന്‍സി ഖനനത്തെ ഉപയോഗിക്കുന്നു. ഈ രീതിയില്‍ ഉപയോക്താക്കളുടെ CPU ചക്രത്തെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതിരിക്കുന്നത് പ്രശ്നത്തിലേക്ക് നയിക്കും. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ CPU ന്റെ 85% വരെ gobbled എന്ന് നിരാശരായ ഉപയോക്താക്കള്‍ പറയുന്നു. മോശം സ്ഥാപനം, സുതാര്യതയില്ല, ഉപയോക്താക്കളുടെ നിരാശ എന്നിവയാല്‍ Pirate Bay ഇത്തരം സോഫ്റ്റ്‌വെയറില്‍ നിന്ന് പിന്‍വാങ്ങി.

ഉപയോക്താക്കളോട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്ന കാര്യം പറയാതിരിക്കുന്ന വെബ് സൈറ്റുകള്‍ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഹാക്കര്‍മാര്‍ മാല്‍വെയറുകളില്‍ മൈനിങ് സോഫ്റ്റ്‌വെയര്‍ ഉള്‍ക്കൊള്ളിച്ച് വെബ് സൈറ്റുകളില്‍ കയറ്റുകയും ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ടതായി സൈറ്റുകളുടെ ഉടമസ്ഥര്‍ അറിയാതെ ഇങ്ങനെ ചെയ്യുന്നത്. Politifact അങ്ങനെ ആക്രമിക്കപ്പെട്ട സൈറ്റാണ്. Coinhive-embedded malware ബാധിച്ചു എന്ന് Showtime ഉം ഭാഗികമായി അത് സമ്മതിച്ചു.

ഈ ക്രിപ്റ്റോ കറന്‍സി വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായി പഠിക്കണമെന്ന് Bloomberg കഴിഞ്ഞയാഴ്ച എഴുതിയെങ്കിലും ധാരാളം സര്‍ക്കാര്‍ സൈറ്റുകള്‍ — അമേരിക്കയിലേയും ബ്രിട്ടണിലേയും 4,000 സര്‍ക്കാര്‍ സൈറ്റുകള്‍ — ക്രിപ്റ്റോ കറന്‍സി ഖനന മാല്‍വെയറുകള്‍ ബാധിച്ചവയാണ്. അതില്‍ അമേരിക്കയുടെ കോടതി സംവിധാനത്തിന്റെ വെബ് സൈറ്റുമുണ്ട്. ഈ സംഖ്യ ഇനിയും വര്‍ദ്ധിക്കും.

— സ്രോതസ്സ് techdirt.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s