ആധാര്‍ നിയമം രൂപീകരിക്കാന്‍ ചെയ്ത സഹായത്തിന് Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു

Aadhaar Act 2016 നിര്‍മ്മിക്കാന്‍ വേണ്ട സഹായം ചെയ്തതിന് പരോപകാരി രോഹിണി നീലകനിയും കൂട്ടരും സ്ഥാപിച്ച സ്വതന്ത്ര think tank ആയ Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു. മാര്‍ച്ച് 23 ന് രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി, Vidhiക്ക് കഴിഞ്ഞ 5 വര്‍ഷം 48,15,000 രൂപാ കൊടുത്തെന്ന് Minister of State for Electronics and Information Technology KJ Alphons പറഞ്ഞു. ആധാര്‍ നിയമം രൂപീകരിക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോ നിയമ നയ സംഘങ്ങള്‍ക്കും ഫീസിനത്തില്‍ എത്ര ചിലവാക്കിയിട്ടുണ്ട് എന്ന് അംഗമായ Husain Dalwai ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ആധാര്‍ architect ആയ നന്ദന്‍ നിലകാനിയെ വിവാഹം കഴിച്ച രോഹിണിയുടെ സ്ഥാപനം ആധാര്‍ നിയമം രൂപീകരിക്കുന്നതില്‍ പങ്കെടുത്തത് അന്നേ വിവാദമായതായിരുന്നു.

— സ്രോതസ്സ് moneycontrol.com

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ