എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്

ഡൊണാള്‍ഡ് ട്രമ്പിനെ വിജയത്തിലേക്ക് എത്തിച്ച ഡാറ്റാ കമ്പനിയാണ് Cambridge Analytica. അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യമായി റിക്കോഡ് ചെയ്ത സംഭാഷണം വ്യക്തമാക്കുന്നത് അവര്‍ രാഷ്ട്രീയക്കാരെ കുടുക്കാനായി കൈക്കൂലിയും ഉക്രെയ്നില്‍ നിന്നുള്ള വേശ്യകളേയും ഉപയോഗിക്കുന്നു എന്നാണ്.

Channel 4 News നടത്തിയ രഹസ്യ അന്വേഷണത്തില്‍, ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ ബ്രിട്ടീഷ് സ്ഥാപനം രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് കമ്പനിയുടെ ceo ആയ Alexander Nix പറയുന്നു. രഹസ്യാത്മകമായ നിഴല്‍ കമ്പനികളെ മുന്‍നിര്‍ത്തിയോ sub-contractors നെ ഉപയോഗിച്ചോ ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു സന്ദര്‍ഭത്തില്‍ രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ കുത്തിപ്പൊക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ , “സ്ഥാനാര്‍ത്ഥിയുടെ വീടിനടത്ത് സ്ത്രീകള അയച്ച് കൊടുക്കു. ഉക്രൈനിലെ സ്ത്രീകള്‍ സുന്ദരിമാരാണ്. അത് ഫലപ്രദമായി എനിക്ക് കാണാനായി” എന്ന് നിക്സ് പറഞ്ഞു.

മറ്റൊന്നില്‍ അയാള്‍ പറയുന്നു: “ഭൂമിക്ക് പകരമായോ മറ്റോ തെരഞ്ഞെടുപ്പിന് വേണ്ടി ഞങ്ങള്‍ വലിയ ഒരു തുക സ്ഥാനാര്‍ത്ഥിക്ക് വാഗ്ദാനം ചെയ്യും. എല്ലാം ഞങ്ങള്‍ റിക്കോഡ് ചെയ്യും. നമ്മുടെ ആളുകളുടെ മുഖം നീക്കം ചെയ്യും. പിന്നീട് ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തും.”

പൊതു ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുന്നത് UK Bribery Act പ്രകാരവും US Foreign Corrupt Practices Act പ്രകാരവും കുറ്റകൃത്യമാണ്. Cambridge Analytica പ്രവര്‍ത്തിച്ചത് ബ്രിട്ടണിലും രജിസ്റ്റര്‍ ചെയ്തത് അമേരിക്കയിലുമാമാണ്.

നവംബര്‍ 2017 – ജനുവരി 2018 വരെ ലണ്ടന്‍ ഹോട്ടലുകളില്‍ നാല് മാസക്കാലം നടന്ന ചര്‍ച്ചകളിലാണ് ഈ സമ്മതങ്ങള്‍ ഫിലിമിലാക്കിയത്. Channel 4 News ന്റെ ഒരു രഹസ്യ റിപ്പോര്‍ട്ടര്‍ ശ്രീലങ്കയിലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനാഗ്രഹിക്കുന്ന സമ്പന്നനായ ഒരു client ന്റെ വക്താവായി വേഷം കെട്ടി.

നിക്സ് ഞങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞു: “…ഞങ്ങള്‍ വിവിധ വഴികളിലൂടെ പ്രവര്‍ത്തിക്കുന്നു, നിഴല് പോലെ, നിങ്ങളുമായി ദീര്‍ഘകാലത്തെ രഹസ്യമായ ഒരു ബന്ധം സ്ഥാപിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”

നിക്സിനോടൊപ്പം CA Political Global ന്റെ മാനേജിങ് ഡയറക്റ്ററായ Mark Turnbull ഉം കമ്പനിയുടെ ചീഫ് ഡാറ്റ ഓഫീസറായ Dr Alex Tayler ഉം യോഗങ്ങളില്‍ പങ്കെടുത്തു.

എതിരാളികളെക്കുറിച്ചുള്ള മോശമായ വിവരങ്ങള്‍ കിട്ടിയതിന് ശേഷം അത് ഇന്റര്‍നെറ്റിലേക്കും സോഷ്യല്‍ മീഡിയയിലേക്കും Cambridge Analyticaക്ക് പ്രചരിപ്പിക്കാനാകും.

അയാള്‍ പറയുന്നു: “… ഇന്റര്‍നെറ്റിന്റെ രക്തധമനികളിലേക്ക് ഞങ്ങള്‍ വിവരങ്ങള്‍ പകരുന്നു. പിന്നീട്, പിന്നീട് കാണുക, അത് വളരുന്നത്. ഇടക്കിടക്ക് ഇത്തിരി തള്ളും കൊടുക്കുന്നു … ഒരു റിമോട്ട് കണ്‍ട്രോള്‍ പോലെ. ആരെങ്കിലും ‘ഇത് പ്രചാരവേല’ ആണെന്ന് ആരെങ്കിലും ചിന്തിക്കുന്നതിന് മുമ്പാകണം ഇത്. കാരണം ‘ഇത് പ്രചാരവേല ആണെന്ന്’ നിങ്ങള്‍ക്ക് തോന്നുന്ന സമയം മുതല്‍ അടുത്ത ചോദ്യം എന്നത് ‘ആരാണ് ഇത് കൊണ്ടുവന്നത്?’ എന്ന ചോദ്യമാകും.

നിക്സ് പറഞ്ഞു: “…ഞങ്ങളുടെ പല ഉപഭോക്താക്കളും ഒരു വിദേശ കമ്പനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്തവരാണ്…. അതുകൊണ്ട് ഞങ്ങള്‍ കള്ള IDകളും വെബ് സൈറ്റുകളും രൂപീകരിക്കുന്നു. സര്‍വ്വകലാശാലയോട് ചേര്‍ന്ന ഗവേഷണ പ്രൊജക്റ്റുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളോ, ടൂറിസ്റ്റുകളോ, ആകും ഞങ്ങള്‍. അത്തരം ധാരാളം വഴികളുണ്ട്. അതില്‍ എനിക്ക് ഒരുപാട് പരിചയമുണ്ട്”.

Cambridge Analyticaയും അതിന്റെ മാതൃസ്ഥാപനവുമായ Strategic Communications Laboratories (SCL) നൈജീരിയ, കെനിയ, ചെഖ് റിപ്പബ്ലിക്ക്, ഇന്‍ഡ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളുള്‍പ്പടെ ലോകം മൊത്തം 200 ല്‍ അധികം തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പൊക്കി പറയുന്നുണ്ടായിരുന്നു.

5 കോടി ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുത്തതിന്റെ വിവാദത്തില്‍ കമ്പനി കേന്ദ്ര സ്ഥാനത്താണ് നില്‍ക്കുന്നത്.

parliamentary select committee യെ തെറ്റിധരിപ്പിച്ചു എന്ന ആരോപണവും CEO ആയ നിക്സിന് എതിരായുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആരോപണങ്ങളെ അയാള്‍ നിഷേധിക്കുന്നു.

ഒരു Cambridge Analytica വക്താവ് പറഞ്ഞു : “ Cambridge Analyticaയോ സഹസ്ഥാപനങ്ങളോ കെണിയോ, കൈക്കൂലിയോ, “honey-traps” എന്ന് പറയുന്ന കാര്യമോ ചെയ്തിട്ടില്ല. അധാര്‍മ്മികവും നിയമവിരുദ്ധവുമായ കാര്യങ്ങള്‍ തള്ളിക്കളയണമെന്ന് ഞങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കളോട് ഇടവിട്ടുള്ള ചര്‍ച്ചകളില്‍ പറയാറുണ്ട്… കള്ളമായ കാര്യങ്ങള്‍ ഒരു കാര്യത്തിനും Cambridge Analytica ഉപയോഗിക്കുന്നില്ല.”

എതിര്‍ പക്ഷത്തെക്കുറിച്ച് ഗവേഷണം നടത്താനും രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും സബ് കോണ്ട്രാക്റ്റര്‍മാരെ ഉപയോഗിക്കുന്നത് സാധാരണമായതും നിയമപ്രകാരവുമായ ഒരു രീതിയാണ് എന്ന് അവര്‍ ഊന്നിപ്പറയുന്നു.

— സ്രോതസ്സ് channel4.com

ഫേസ്‌ബുക്കും ഗൂഗിളും ഒക്കെ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഒരു പുറത്തുവന്ന ഒരു അളിഞ്ഞ അദ്ധ്യായമാണ് . അതുകൊണ്ട് അവരെ മാത്രം ഒറ്റപ്പെടുത്തി കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )