സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാനപ്പെട്ടവ ആയിരിക്കുന്നു

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് സഹായിക്കാനാവുന്ന വഴികള്‍.

1983 ന് ശേഷം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നു. അതായത് ഉപയോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെ നിയന്ത്രിക്കാന്‍ വേണ്ടി. മറിച്ചല്ല. ഒരു പ്രോഗ്രാം അതിന്റെ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തേയും സമൂഹത്തേയും ബഹുമാനിക്കുമ്പോള്‍ നാം അതിനെ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍” എന്ന് വിളിക്കുന്നു.

പണത്തെക്കുറിച്ചല്ല സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത് എന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ഇതിനെ “libre software” എന്ന് വിളിക്കാറുണ്ട്. ചില കുത്തക സോഫ്റ്റ്‌വെയറുകള്‍ വളരേധികം വിലയുള്ളതാണ്. ഉദാഹരണത്തിന് Photoshop. എന്നാല്‍ മറ്റ് ചിലവ സൌജന്യമാണ്, ഉദാഹരണം Flash Player. അത് ചെറിയ കാര്യമാണ്. എന്തായാലും ഇവയെല്ലാം പ്രോഗ്രാം വികസിപ്പിച്ചവര്‍ക്ക് അതിന്റെ ഉപയോക്താക്കളുടെ മേല്‍ അധികാരമുണ്ട്. അത്തരത്തിലുള്ള അധികാരം ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ആ രണ്ട് സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ക്കും ചില കാര്യങ്ങള്‍ പൊതുവായുണ്ട്: അവ രണ്ടും malware ആണ്. അതായത് അവക്ക് രണ്ടിനും ഉപയോക്താക്കളെ മോശമായി പരിഗണിക്കുന്നതിനുള്ള സ്വഭാവസവിശേഷതകളാണുള്ളത്. ഇക്കാലത്ത് കുത്തക സോഫ്റ്റ്‌വെയറുകള്‍ മിക്കപ്പോഴും malware ആണ്. കാരണം developers ന്റെ അധികാരം അവരെ അഴിമതിക്കാരാക്കുന്നു. ആ പട്ടികയില്‍ (ഏപ്രില്‍ 2017 ലെ കണക്ക് പ്രകാരം) 300 വ്യത്യസ്ഥ malicious സവിശേഷതകളുണ്ട്. എന്നാല്‍ അത് ഹിമാനിയുടെ അറ്റം മാത്രമാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയറാകുമ്പോള്‍ പ്രോഗ്രാമിനെ നിയന്ത്രിക്കുന്നത് ഉപയോക്താക്കളാണ്, വ്യക്തിപരമായി സംഘമായും. അവരുടെ കമ്പ്യൂട്ടര്‍ എന്ത് ചെയ്യുന്നു എന്നത് അവരാണ് നിയന്ത്രിക്കുന്നത് (ആ കമ്പ്യൂട്ടറുകള്‍ loyal ആണെന്നും ഉപയോക്താക്കളുടെ പ്രോഗ്രാം എന്ത് പറയുന്നുവോ അത് ചെയ്യുന്നത് എന്ന് അനുമാനിക്കാം).

കുത്തക സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ പ്രോഗ്രാമാണ് ഉപയോക്താക്കളെ നിയന്ത്രിക്കുന്നത്. പിന്നെ മറ്റ് ചില entity (പ്രോഗ്രാമറോ “ഉടമസ്ഥനോ”) പ്രോഗ്രാമുകളെ നിയന്ത്രിക്കുന്നു. അതുകൊണ്ട്
ഉപയോക്താക്കളുടെ മേല്‍ അധികാരം പ്രയോഗിക്കാന്‍ കുത്തക സോഫ്റ്റ്‌വെയറുകള്‍ അവസരം നല്‍കുന്നു. അത് അനീതിയാണ്. ഉപയോക്താക്കളോട് മോശമായി പെരുമാറാന്‍ പ്രോഗ്രാമര്‍മാരെ പ്രേരിപ്പിക്കുകയാണ് ഇത്.

കുത്തക സോഫ്റ്റ്‌വെയറുകള്‍ നേരിട്ട് malicious അല്ലെങ്കിലും, അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് അതിനെ ആസക്തിയുണ്ടാക്കുന്നതും, നിയന്ത്രിക്കുന്നതും, കൃത്രിമത്വം കാട്ടുന്നതുമായി നിര്‍മ്മിക്കാനുള്ള പ്രോത്സാഹനമുണ്ട്. ആ ലേഖനത്തിന്റെ എഴുത്തുകാരെ പോലെ പ്രോഗ്രാമര്‍മാര്‍ക്ക് അങ്ങനെ ചെയ്യാതിരിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. എന്നിരുന്നാലും അവര്‍ സാധാരണം അവരുടെ താല്‍പ്പര്യം പിന്‍തുടരുകയാണ് ചെയ്യുന്നത്. അത് അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രോഗ്രാമിനെ നിയന്ത്രിക്കുന്നത് അതിന്റെ ഉപയോക്താക്കളാണെന്ന് ഉറപ്പ് വരുത്തണം.

സ്വാതന്ത്ര്യം എന്നാല്‍ നിങ്ങളുടെ ജീവിതത്തിന് മേല്‍ നിങ്ങള്‍ക്കുള്ള നിയന്ത്രണമാണ്. നിങ്ങളുടെ ജീവിതത്തിലെ പ്രവൃത്തികള്‍ക്കായി നിങ്ങള്‍ ഒരു പ്രോഗ്രാം ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ സ്വാതന്ത്ര്യം ആശ്രയിച്ചിരിക്കുന്നത് ആ പ്രോഗ്രാമിന് മേല്‍ നിങ്ങള്‍ക്കുള്ള നിയന്ത്രണത്തിലാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന പ്രോഗ്രാമിന് മുകളില്‍ നിങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകേണ്ടതായുണ്ട്. നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ് ചെയ്യുന്നതെങ്കില്‍ അത് ഏറ്റവും കൂടുതല്‍ വേണം.

ഉപയോക്താക്കള്‍ക്ക് പ്രോഗ്രാമിനെ നിയന്ത്രിക്കണമെന്നുണ്ടെങ്കില്‍ അതിന് നാല് അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ വേണം.

(0) എന്ത് ആവശ്യത്തിനായാലും നിങ്ങളാഗ്രഹിക്കുന്നത് പോലെ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാകണം

(1) പ്രോഗ്രാമിന്റെ “സ്രോതസ് കോഡ്” പഠിക്കാനാകണം, അതിനെ തിരുത്താനാകണം, അങ്ങനെ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ആ പ്രോഗ്രാമിന് നിങ്ങളുടെ പ്രവര്‍ത്തി ചെയ്യാനാവും. പ്രോഗ്രാമുകള്‍ എഴുതപ്പെട്ടിരിക്കുന്നത് ഇംഗ്ലീഷും ബീജഗണിതവും ചേര്‍ത്തുള്ള പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ചാണ്. ആ രീതിയിലുള്ള പ്രോഗ്രാമിനെയാണ് “സ്രോതസ് കോഡ്” എന്ന് വിളിക്കുന്നത്. പ്രോഗ്രാമിങ് അറിയാവുന്ന ആര്‍ക്കും, പ്രോഗ്രാം സ്രോതസ് കോഡ് രൂപത്തില്‍ ലഭ്യമായാല്‍ അത് വായിക്കുകയും, അതിന്റെ പ്രവര്‍ത്തനം മനസിലാക്കുകയും അതില്‍ മാറ്റം വരുത്തുകയുമാകാം. executable രീതിയില്‍, കമ്പ്യൂട്ടറിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു കൂട്ടം സംഖ്യകളുടെ രൂപത്തില്‍ ആണത് കിട്ടുന്നതെങ്കില്‍ പ്രോഗ്രാം മനസിലാക്കുന്നതിനും മാറ്റം വരുത്താനുമുള്ള അവസരം തടയപ്പെടുന്നതിന് തുല്യമായ രീതിയില്‍ വിഷമകരമാകുന്നു.

(2)താങ്കള്‍ ആഗ്രഹിക്കുമ്പോള്‍ പകര്‍പ്പുകളുണ്ടാക്കാനും അത് വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം. (അത് കടപ്പാട്‌ അല്ല; ഇത് ചെയ്യുന്നത് താങ്കളുടെ തെരഞ്ഞെടുക്കല്‍ മാത്രമാണ്. പ്രോഗ്രാം സ്വതന്ത്രമാണെങ്കില്‍ മറ്റാര്‍ക്കെങ്കിലും നിങ്ങളായി ഒരു പകര്‍പ്പ് വാഗ്ദാനം ചെയ്യാനോ അയാള്‍ക്കൊരു കോപ്പി നല്‍കാന്‍ നിങ്ങള്‍ക്കോ ഒരു കടപ്പാട്‌ ഇല്ല എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യമില്ലാതെ ഒരു പകര്‍പ്പ് നല്‍കുന്നത് അവരോട് മോശമായി പെരുമാറുന്നതിന് തുല്യമാണ്. എന്നാലും ഒരു പ്രോഗ്രാം വിതരണം ചെയ്യാതിരിക്കുന്നത് – സ്വകാര്യമായി ഉപയോഗിക്കുന്നത്- എല്ലാവരേയും മോശമായി പെരുമാറുന്നത് പോലെയാണ്.)

(3) താങ്കള്‍ ആഗ്രഹിക്കുമ്പോള്‍ താങ്കളുടെ മാറ്റം വരുത്തിയ വെര്‍ഷന്‍ വിതരണം ചെയ്യാനുള്ള അവകാശം

ഓരോ വ്യക്തിക്കും പ്രോഗ്രാമിന് മുകളില്‍ സ്വന്തം നിയന്ത്രണം അടിച്ചേല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് ആദ്യത്തെ രണ്ട് സ്വാതന്ത്ര്യങ്ങളും. ഒരു കൂട്ടം ഉപയോക്താക്കള്‍ക്ക് സംഘമായി പ്രോഗ്രാമിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ളതാണ് മറ്റ് രണ്ട് സ്വാതന്ത്ര്യങ്ങള്‍. അതിലേതെങ്കിലുമൊന്ന് ഇല്ലാതിരിക്കുകയോ പോരാതെ വരുകയോ ചെയ്താല്‍ പ്രോഗ്രാം കുത്തക പ്രോഗ്രാമായിരിക്കും(സ്വതന്ത്രമായിരിക്കുകയില്ല). അത് അനീതിയുമാണ്.

മറ്റ് തരത്തിലുള്ള ജോലികളും പ്രായോഗിക പ്രവര്‍‍ത്തനമായി ഉപയോഗിക്കാം. അതില്‍ പാചകവിധികള്‍, പാഠപുസ്തകങ്ങള്‍ പോലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, നിഘണ്ടു, സര്‍വ്വവിജ്ഞാനകോശം പോലുള്ള റഫറന്‍സ് പ്രവര്‍ത്തനങ്ങള്‍, എഴുത്ത് പ്രദര്‍ശിപ്പിക്കാനുള്ള അക്ഷരങ്ങള്‍, ഹാര്‍ഡ്‌വെയറിന് വേണ്ട് സര്‍ക്യൂട്ട് ഡയഗ്രങ്ങള്‍, 3D പ്രിന്റര്‍ ഉപയോഗിച്ച് വസ്തുക്കള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പാറ്റേണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവ സോഫ്റ്റ്‌വെയര്‍ അല്ലാത്തതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇവയെ പരിഗണിക്കുന്നില്ല. എന്നാല്‍ അതേ യുക്തി ഉപയോഗിച്ച് അതേ സംഗ്രഹത്തില്‍ എത്തിച്ചേരാം: ഈ പ്രവര്‍ത്തികള്‍ നാല് സ്വാതന്ത്ര്യങ്ങള്‍ നല്‍കണം.

ഒരു സ്വതന്ത്ര പ്രോഗ്രാം അതുമായി നിങ്ങള്‍ക്ക് എന്തും ചെയ്യാവുന്ന തരത്തില്‍ കുസൃതിപ്പണിക്ക് നിങ്ങളെ അനുവദിക്കുന്നു. കുത്തക സോഫ്റ്റ്‌വെയറുകളുമായി കൂടുതല്‍ പരിചയമുള്ളവര്‍ക്ക് സോഫ്റ്റ്‌വെയര്‍ ഒരു പൂട്ടിയ പെട്ടിയായതിനാല്‍ അവര്‍ക്ക് സോഫ്റ്റ്‌വെയറുമായി കുസൃതിപ്പണി എന്നത് പരിഹാസ്യമായി തോന്നാം. എന്നാല്‍ സ്വതന്ത്ര ലോകത്തില്‍ അതൊരു സാധാരണ കാര്യമാണ്. പ്രോഗ്രാമിങ് പഠിക്കാനുള്ള ഒരു നല്ല വഴികൂടിയാണത്. എന്തിന് പരമ്പരാഗതമായി അമേരിക്കക്കാരുടെ ഒഴിവ് സമയ പരിപാടിയായ കാറ് കുസൃതിപ്പണി പോലും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളാല്‍ തടസപ്പെട്ടിരിക്കുകയാണ്.

കുത്തകയുടെ അനീതി

ഉപയോക്താക്കള്‍ പ്രോഗ്രാമിനെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രോഗ്രാം ഉപയോക്താക്കളെ നിയന്ത്രിക്കും. കുത്തക സോഫ്റ്റ്‌വെയറില്‍ നിങ്ങള്‍ക്കെപ്പോഴും എന്തെങ്കിലുമൊന്ന് പ്രോഗ്രാമറോ പ്രോഗ്രാമിന്റെ “ഉടമസ്ഥനോ” നിയന്ത്രിക്കുന്നതാവും. അതുവഴി അവര്‍ ഉപയോക്താക്കളുടെ മേല്‍ അധികാരം പ്രയോഗിക്കുന്നു. സ്വതന്ത്രമല്ലാത്ത ഒരു പ്രോഗ്രാം ഒരു ചങ്ങലയാണ്. അന്യായമായ അധികാരത്തിന്റെ ഒരു ഉപകരണം.

മര്യാദാലംഘിയായ അവസ്ഥയില്‍ (എന്നാലും ഇക്കാലത്ത് ഈ മര്യാദാലംഘനം സാധാരണമായ ഒരു കാര്യമായിക്കുകയാണ്) കുത്തക പ്രോഗ്രാമുകള്‍ അതിന്റെ ഉപയോക്താക്കളെ ചാരപ്പണി ചെയ്യുന്നു, പരിമിതപ്പെടുത്തുന്നു, സെന്‍സര്‍ ചെയ്യുന്നു, മോശമായി പെരുമാറുന്നു. ഉദാഹരണത്തിന് Apple iThings ന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഇതെല്ലാം ചെയ്യുന്നുണ്ട്. അതുപോലെ മൊബൈല്‍ ഉപകരണങ്ങളില്‍ ARM ചിപ്പ് ഉപയോഗിക്കുന്ന വിന്‍ഡോസും. വിന്‍ഡോസും, മൊബൈല്‍ ഫോണ്‍ ഫേംവെയര്‍, വിന്‍ഡോസിന് വേണ്ടി ഗൂഗിള്‍ ക്രോം എന്നിവക്ക് പിന്‍വാതിലുണ്ട്. അതുവഴി ചില കമ്പനികള്‍ക്ക് അനുവാദം ചോദിക്കാതെ തന്നെ വിദൂരത്തിരുന്ന് പ്രോഗ്രാമിനെ മാറ്റാനാകും. ആമസോണിന്റെ കിന്‍ഡിലിന് പിന്‍വാതിലുപയോഗിച്ച് പുസ്തകങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പോലും കഴിയും.

“internet of things” ല്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നത് അതിനെ “internet of telemarketers” എന്നായി മാറ്റും, ഒപ്പം “internet of snoopers”.

കുത്തക സോഫ്റ്റ്‌വെയറിന്റെ അനീതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്താനം സ്വതന്ത്ര പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നു. അങ്ങനെ ഉപയോക്താക്കള്‍ക്ക് സ്വതന്ത്രരാകാം. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഗ്നൂ (GNU) വികസിപ്പിച്ചുകൊണ്ട് 1984 ല്‍ ആണ് ഞങ്ങള്‍ ഈ പ്രവര്‍ത്തി തുടങ്ങിയത്. ഇന്ന് കോടിക്കണക്കിനാളുകള്‍ ഗ്നൂ ഉപയോഗിക്കുന്നു, പ്രധാനമായും ഗ്നൂ/ലിനക്സ് കൂട്ടുകെട്ട്.

സ്വാതന്ത്ര്യം കൊടുക്കാതെ ഒരു പ്രോഗ്രാം ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത് അവരെ മോശമായി പരിഗണിക്കുന്നത് പോലെയാണ്. എന്നാല്‍ പ്രോഗ്രാം വിതരണം ചെയ്യാതിരുന്നാല്‍ ആരേയും മോശക്കാരായി കാണുന്നില്ല. നിങ്ങള്‍ ഒരു പ്രോഗ്രാമെഴുതി, അത് സ്വകാര്യമായി ഉപയോഗിക്കുന്നത് മറ്റാര്‍ക്കും ദോഷമായി വരുന്നില്ല. (നല്ലതാകാനുള്ള സാദ്ധ്യത നിങ്ങള്‍ നഷ്ടപ്പെടുത്തി, എന്നാല്‍ അത് തെറ്റ് ചെയ്യുന്നത് പോലെയല്ല). അങ്ങനെ എല്ലാ സോഫ്റ്റ്‌വെയറുകളും സ്വതന്ത്രമാകണമെന്ന് നിങ്ങള്‍ പറയുമ്പോള്‍ എല്ലാ പകര്‍പ്പുകള്‍ക്കും ആ നാല് സ്വാതന്ത്ര്യങ്ങളോടൊപ്പം വരണം. എന്നാല്‍ മറ്റാര്‍ക്കെങ്കിലും നിങ്ങള്‍ക്ക് ഒരു പകര്‍പ്പ് തന്നുകൊള്ളണം എന്നതിന്റെ ഒരു കടപ്പാട് അതിന് ഉണ്ടെന്ന അര്‍ത്ഥമില്ല.

സ്വാതന്ത്ര്യമില്ലാത്ത സോഫ്റ്റ്‌വെയറും SaaSS

ആളുകളുടെ കമ്പ്യൂട്ടിങ്ങിന്റെ നിയന്ത്രണം കമ്പനികള്‍ കൈയ്യടക്കുന്നതിന്റെ ആദ്യത്തെ വഴിയാണ് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍. ഇക്കാലത്ത് Service as a Software Substitute (SaaSS) എന്ന പേരില്‍ മറ്റൊരു വഴിയും തുറന്നിട്ടുണ്ട്. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടിങ് ജോലികള്‍ മറ്റാരുടേയൊ സെര്‍വ്വറിനെക്കൊണ്ട് ചെയ്യിക്കുക എന്ന് അര്‍ത്ഥം.

സെര്‍വ്വറില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം സ്വാതന്ത്ര്യമില്ലാത്തതാണ് എന്ന അര്‍ത്ഥം SaaSS എന്നതില്‍ ഇല്ല. (മിക്കപ്പോഴും അങ്ങനെ ആണെങ്കില്‍ കൂടിയും) SaaSS ഉപയോഗിക്കുന്നത് സ്വാതന്ത്ര്യമില്ലാത്ത പ്രോഗ്രാം ഉപയോഗിക്കുന്ന അതേ അനീതിയാണുണ്ടാവുന്നത്: ഒരേ ചീത്ത സ്ഥലത്തേക്കുള്ള രണ്ട് വ്യത്യസ്ഥ വഴികളാണ് അവ. വിവർത്തന SaaSS സേവനത്തിന്റെ ഉദാഹരണം നോക്കൂ: ഉപയോക്താവ് പാഠം സെർവ്വറിലേക്ക് അയക്കുന്നു. സെർവ്വർ അത് വിവർത്തനം ചെയ്യുന്നു (ഉദാഹരണത്തിന് ഇംഗ്ലീഷിൽ നിന്ന് സ്പാനിഷിലേക്ക്). വിവർത്തനം ചെയ്തത് തിരികെ ഉപയോക്താവിന് അയച്ചുകൊടുക്കുന്നു. ഇപ്പോൾ വിവർത്തനത്തിന്റെ ജോലി ഉപയോക്താവിന് പകരം സെർവ്വർ ഓപ്പറേറ്ററിന്റെ നിയന്ത്രണത്തിലേക്ക് മാറുന്നു.

താങ്കൾ SaaSS ഉപയോഗിക്കുന്നുവെങ്കിൽ സെർവ്വർ ഓപ്പറേറ്ററാണ് താങ്കളുടെ കമ്പ്യൂട്ടിങ്ങിനെ നിയന്ത്രിക്കുന്നത്. സെർവ്വർ ഓപ്പറേറ്ററെ വിശ്വസിച്ചാണ് എല്ലാ സംബന്ധപ്പെട്ട ഡാറ്റയും കൊടുക്കുന്നത്. ആ ഡാറ്റ രാജ്യത്തിന് നിർബന്ധപൂർവ്വം കൊടുക്കാം — ആ സെർവ്വർ ശരിക്കും ആരേയാണ് സേവിക്കുന്നത്?

പ്രാധമികവും ദ്വിദീയവുമായ അനീതികൾ

നിങ്ങൾ കുത്തക പ്രോഗ്രാമോ SaaSSഓ ഉപയോഗിക്കുമ്പോൾ ഒന്നാമതായി നിങ്ങൾ നിങ്ങളോട് തെറ്റ് ചെയ്യുകയാണ്, കാരണം നിങ്ങളുടെ മേൽ മറ്റൊരാൾക്ക് അന്യായമായ അധികാരം നൽകുകയാണ്. നിങ്ങൾക്ക് വേണ്ടിയെങ്കിലും, നിങ്ങൾ രക്ഷപെടണം. പങ്കുവെക്കില്ല എന്ന വാഗ്ദാനം നിങ്ങൾ നടത്തിയാൽ അത് മറ്റുള്ളവരേയും തെറ്റുകാരാക്കും. അത്തരം വാഗ്ദാനങ്ങള്‍ കൊടുക്കുന്നത് തിന്മയാണ്. അത് തകര്‍ക്കുന്നത് കുറവ് തിന്മയേ ആകൂ. ശരിക്ക് പറഞ്ഞാല്‍ അത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ താങ്കള്‍ നല്‍കാന്‍ പാടില്ല.

സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മറ്റുള്ളവരെ അതുപോലെ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന സംഭവങ്ങളുമുണ്ട്. സ്കൈപ്പ് അതിന്റെ ഒരു നല്ല ഉദാഹരണമാണ്. ഒരു വ്യക്തി സ്വതന്ത്രമല്ലാത്ത സ്കൈപ്പ് client സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ അത് മറ്റൊരു വ്യക്തിയേയും ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. അങ്ങനെ അയാളുടെ സ്വാതന്ത്ര്യം അടിയറവെക്കേണ്ടി വരുന്നു. (ഗൂഗിളിന്റെ ഹാങ്ങ് ഔട്ടിനും ഇതേ പ്രശ്നമുണ്ട്.) ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍ നിര്‍ദ്ദേശിക്കുന്നത് പോലും തെറ്റാണ്. മറ്റാരുടെയെങ്കിലും കമ്പ്യൂട്ടറാണേല്‍ കൂടി തല്‍ക്കാലത്തേക്ക് പോലും ഇവ ഉപയോഗിക്കുന്നതിനെ നാം വിസമ്മതിക്കണം.

അസ്വതന്ത്ര സോഫ്റ്റ്‌വെയറുകളും SaaSS ഉം ഉപയോഗിക്കുന്നതിന്റെ മറ്റൊരു ദോഷം അത് അപരാധിയെ സഹായിക്കും, അത്തരം പ്രോഗ്രാമുകളും “സേവനങ്ങളും” ഇനിയും വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും, അങ്ങനെ കൂടുതല്‍ ആളുകള്‍ കമ്പനിയുടെ മുഷ്ടിക്കകത്തേക്ക് വീഴും.

ഉപയോക്താവ് ഒരു പൊതു സ്ഥാപനമോ, സ്കൂളോ ആണെങ്കില്‍ എല്ലാത്തരത്തിലുള്ള ദോഷങ്ങളും വര്‍ദ്ധിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറും രാഷ്ട്രവും

പൊതു സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്, അല്ലാതെ അവക്ക് സ്വന്തമായിട്ടല്ല. അവ കമ്പ്യൂട്ടിങ് ചെയ്യുമ്പോള്‍ അത് ജനത്തിന് വേണ്ടിയാണ് ചെയ്യുന്നത്. ആ കമ്പ്യൂട്ടിങ്ങിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുക്കണമെന്ന കടമ അവര്‍ക്കുണ്ട്. അങ്ങനെ അത് ജനങ്ങള്‍ക്ക് വേണ്ടി ശരിയായ രീതിയിലാണ് ചെയ്തത് എന്ന് ഉറപ്പാക്കാനാവും. (ഇതാണ് രാഷ്ട്രത്തിന്റെ കമ്പ്യൂട്ടിങ് പരമാധികാരം). രാഷ്ട്രത്തിന്റെ കമ്പ്യൂട്ടിങ്ങിന്റെ നിയന്ത്രണം സ്വകാര്യവ്യക്തികളിലേക്ക് പോകുന്നത് ഒരിക്കലും അവര്‍ അനുവദിക്കരുത്.

ജനങ്ങളുടെ കമ്പ്യൂട്ടിങ്ങിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍, പൊതു സ്ഥാപനങ്ങള്‍ അത് കുത്തക സോഫ്റ്റ്‌വെയര്‍ (രാഷ്ട്രമല്ലാതെയുള്ള മറ്റ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയര്‍) ഉപയോഗിച്ച് ചെയ്യരുത്. രാഷ്ട്രമല്ലാത്ത മറ്റ് സ്ഥാപനങ്ങള്‍ നല്‍കുന്ന പ്രോഗ്രാമിങ് സേവനങ്ങള്‍‌, അത് SaaSS ആകാം, തീര്‍ച്ചയായും ഉപയോഗിക്കരുത്.

ഒരു പ്രത്യേക കാര്യത്തില്‍ കുത്തക സോഫ്റ്റ്‌വെയറുകള്‍ക്ക് സുരക്ഷിതത്വം ഒട്ടുമില്ല – സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാവില്‍ നിന്നുള്ള സുരക്ഷതിത്വം. മറ്റുള്ളവരെ ആക്രമിക്കാന്‍ ഡവലപ്പര്‍ സഹായിക്കാം. മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് മുമ്പ് NSA(അമേരിക്കന്‍ സര്‍ക്കാരിന്റെ ചാരപ്പണി ഏജന്‍സി)ക്ക് കാണിച്ചുകൊടുത്തു. ആപ്പിള്‍ അതുപോലെ ചെയ്യുന്നുണ്ടോ എന്ന് നമുക്കറിയില്ല. എന്നാല്‍ അവരും മൈക്രോസോഫ്റ്റിന്റെ പോലെ അതേ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് കീഴിലാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ സര്‍ക്കാര്‍ ഇതതരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ദേശീയ സുരക്ഷിതത്വം ഇല്ലാതാക്കും. നിങ്ങളുടെ സര്‍ക്കാരിന്റെ കമ്പ്യൂട്ടറുകളില്‍ NSA അതിക്രമിച്ച് കയറുന്നത് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? സര്‍ക്കാരുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കാനുള്ള ഞങ്ങളുടെ നിര്‍ദ്ദേശിക്കപ്പെട്ട നയങ്ങള്‍ കാണുക.

സ്വതന്ത്ര സോഫ്റ്റ്‌വെയറും വിദ്യാഭ്യാസവും

സ്കൂളുകള്‍ (ഇതില്‍ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു) അവര്‍ പഠിപ്പിക്കുന്ന രീതി അനുസരിച്ച് ഭാവി തലമുറയെ സ്വാധീനിക്കുന്നു. അവര്‍ പ്രത്യേകമായി സ്വതന്ത്ര സോഫ്റ്റ്‌വെയറേ പഠിപ്പിക്കാവൂ. നല്ലതിന് വേണ്ടി അവര്‍ അവരുടെ സ്വാധീനം ഉപയോഗിക്കുക. കുത്തക സോഫ്റ്റ്‌വെയര്‍ പഠിപ്പിക്കുന്നത് ആശ്രിതത്വം അടിച്ചേല്‍പ്പിക്കുന്നത് പോലെയാണ്. അത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തിയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സ്കൂളുകള്‍ പരിശീലിപ്പിക്കുന്നത്, സമൂഹത്തിന്റെ ഭാവിയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും കഴിവുള്ള പ്രോഗ്രാമര്‍മാരെ ആ കഴിവില്‍ വിദഗ്ദ്ധരാകാനും സഹായിക്കുന്നു.

സഹകരിക്കുന്നതിന്റെ ശീലവും കുട്ടികളെ അവ പഠിപ്പിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ച്. ഓരോ വര്‍ഗ്ഗത്തിനും ഇങ്ങനെ നിയമുണ്ടാകണം:: “വിദ്യാര്‍ത്ഥികളേ, നമ്മുടെ അറിവ് പങ്കുവെക്കാനുള്ള സ്ഥലമാണ് ഇത്. നിങ്ങള്‍ ക്ലാസില്‍ സോഫ്റ്റ്‌വെയര്‍ കൊണ്ടുവന്നാല്‍ അത് നിങ്ങളുടെ കൈവശം മാത്രം വെച്ചേക്കാന്‍ പാടില്ല. അതിന് പകരം, നിങ്ങള്‍ ക്ലാസിലെ എല്ലാവര്‍ക്കും അതിന്റെ പകര്‍പ്പ് പങ്ക് വെക്കും, ആ പ്രോഗ്രാമിന്റെ സ്രോതസ് കോഡ് ഉള്‍പ്പടെ. ആര്‍ക്കെങ്കിലും വേണമെങ്കില്‍ അത് പഠിക്കുകയുമാകാമല്ലോ. അതുകൊണ്ട് സ്കൂളിലേക്ക് കുത്തക സോഫ്റ്റ്‌‌വെയര്‍ കൊണ്ടുവരുന്നത് അനിവദനീയമല്ല. reverse engineer ചെയ്യാന്‍ വേണ്ടി കൊണ്ടുവരുന്നതില്‍ തെറ്റില്ല.”

സോഫ്റ്റ്‌വെയര്‍ പങ്കുവെക്കണമെന്ന നന്മ ഹൃദയത്തിലുള്ളതും സോഫ്റ്റ്‌വെയറിന് മാറ്റം വരുത്തണണെന്ന ജിജ്ഞാസയുള്ളതും ആയ വിദ്യാര്‍ത്ഥികളെ കുത്തക സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവര്‍ ശിക്ഷിക്കും. അതൊരു മോശം വിദ്യാഭ്യാസമാണ്. സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചക്കായി http://www.gnu.org/education/ കാണുക.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ : “പ്രയോജനങ്ങളേക്കാള്‍” കൂടുതലാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ “പ്രയോജനങ്ങളെ” കുറിച്ച് എന്നോട് ആളുകള്‍ മിക്കവാറും ചോദിക്കാറുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ “പ്രയോജനങ്ങള്‍” എന്ന വാക്ക് വളരേറെ ദുര്‍ബലമാണ്. സ്വാതന്ത്ര്യമില്ലാത്ത ജീവിതം എന്നത് അടിച്ചമർത്തൽ ആണ്. അത് കമ്പ്യൂട്ടിങ്ങിനും അതുപോലെ ജീവിത്തിലെ മറ്റെല്ലാ പ്രവര്‍ത്തികളിലും ബാധകമാണ്. പ്രോഗ്രാം എഴുതുന്നവര്‍ക്കോ കമ്പ്യൂട്ടിങ് സേവനങ്ങള്‍ക്കോ നാം നടത്തുന്ന കമ്പ്യൂട്ടിങ്ങിന്റെ നിയന്ത്രണം കൊടുന്നത് നാം വിസമമതിക്കണം. സ്വാര്‍ത്ഥമായ കാരണത്താല്‍ ഇതാണ് നാം ചെയ്യേണ്ട ശരിയായ കാര്യം. എന്നാല്‍ അത് സ്വാര്‍ത്ഥമായ കാരണങ്ങള്‍കൊണ്ട് മാത്രമല്ല.

മറ്റുള്ളവരുമായി സഹകരിക്കാനുള്ള സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നു. ആളുകളുടെ ആ സ്വാതന്ത്ര്യം തടയുന്നതുവഴി അവരെ വിഭജിച്ച് നിര്‍ത്താം. ജനത്തെ അടിച്ചമര്‍ത്തുന്ന പദ്ധതിയുടെ തുടക്കമായാണ് അങ്ങനെ ചെയ്യുന്നത്. സഹകരിക്കാനുള്ള സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ ഞങ്ങള്‍ വളരേറെ ബോധവാന്‍മാരാണ്. കാരണം ഞങ്ങളുടെ പ്രവര്‍ത്തനം സംഘടിതമായ സഹകരണത്തിന്റേതാണ്. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ സന്ദര്‍ശിക്കുകയും, നിങ്ങള്‍ ഒരു പ്രോഗ്രാം ഉപയോഗിക്കുന്നത് കാണുകയും ചെയ്താല്‍ ചിലപ്പോള്‍ അവള്‍ അതിന്റെ ഒരു പകര്‍പ്പ് ആവശ്യപ്പെട്ടേക്കാം. വിതരണം ചെയ്യുന്നത് തടയുന്ന ഒരു പ്രോഗ്രാം, അല്ലെങ്കില്‍ നിങ്ങള്‍ “സങ്കല്‍പ്പിക്കാനേ പാടില്ല” എന്ന് പറയുന്ന പ്രോഗ്രാം സാമൂഹ്യ വിരുദ്ധമാണ്.

കമ്പ്യൂട്ടിങ്ങില്‍, സഹകരണം എന്നാല്‍ ഒരു പ്രോഗ്രാമിന്റെ അതേ പകര്‍പ്പ് തന്നെ മറ്റ് ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ഉള്‍പ്പെടുന്നു. നിങ്ങള്‍ മാറ്റം വരുത്തിയ അവയുടെ പതിപ്പുകള്‍ വിതരണം ചെയ്യുന്നതും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള സഹകരണത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍, കുത്തക സോഫ്റ്റ്‌വെയറുകള്‍ അവ തടയുകയും ചെയ്യുന്നു. പകര്‍പ്പുകള്‍ പുനര്‍ വിതരണം ചെയ്യുന്നത് തടയുകയും ഉപയോക്താക്കള്‍ക്ക് സ്രോതസ് കോഡ് കൊടുക്കാത്തതിനാല്‍ അവരെ മാറ്റങ്ങളുണ്ടാക്കുന്നതില്‍ നിന്നും തടയുന്നു. SaaSS നും അതേ ഫലമാണ്: നിങ്ങളുടെ കമ്പ്യൂട്ടിങ് വെബ്ബില്‍ മറ്റാരുടെയെങ്കിലും സെര്‍വ്വറില്‍ മറ്റാരുടേയോ പ്രോഗ്രാമിന്റെ പകര്‍പ്പിലാണ് നടത്തുന്നതെങ്കില്‍ നിങ്ങള്‍ക്കത് കാണാനോ തൊടാനോ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ക്കത് വിതരണം ചെയ്യാനോ അതില്‍ മാറ്റം വരുത്താനോ കഴിയില്ല.

ഉപസംഹാരം

നമ്മുടെ സ്വന്തം കമ്പ്യൂട്ടിങ് നാം തന്നെയാണ് നിയന്ത്രിക്കേണ്ടത്. എങ്ങനെ നമുക്ക് ആ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ വിജയിക്കാനാകും‍? നമ്മുടെ ഉടമസ്ഥതയിലുള്ളതും നാം നിരന്തരം ഉപയോഗിക്കുന്നതുമായ കമ്പ്യൂട്ടറുകളില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ തള്ളിക്കളയുന്നത് വഴിയും SaaSS നെ തള്ളിക്കളയുന്നത് വഴിയുമാണ്. അത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതുവഴി (പ്രോഗ്രാമര്‍ ആയിട്ടുള്ള ആള്‍ക്കാര്‍), സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും SaaSS നും വിസമ്മതിക്കുന്നത് വഴി. ഈ ആശയം മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നത് വഴി.

നമ്മളും ആയിരക്കണക്കിന് ഉപയോക്താക്കളും അത് 1984 മുതല്‍ ചെയ്യുന്നതാണ്. അതിനാലാണ് നമുക്ക് ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം കിട്ടിയത്. അതിനാല്‍ എല്ലാവര്‍ക്കും —അത് പ്രോഗ്രാമറായാലും ഉപയോക്താവായാലും — ഉപയോഗിക്കാനാകുന്നു. ഞങ്ങളുടെ കൂടെ ചേരൂ, ഒരു പ്രോഗ്രാമറായും, സാമൂഹ്യപ്രവര്‍ത്തരായും. നമുക്കൊത്ത് ചേര്‍ന്ന് കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ സ്വതന്ത്രരാക്കാം.

— സ്രോതസ്സ് gnu.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )