Eviction Lab നടത്തിയ പുതിയ ഒരു പഠനം അനുസരിച്ച് അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു. Princeton University ആണ് അമേരിക്കയിലെ കുടിയൊഴിപ്പിക്കലേക്കും ഭവന പ്രശ്നത്തിലേക്കും വെളിച്ചം വീശുന്ന ഈ പ്രൊജക്റ്റ് നടത്തിയത്. 2000 ന് ശേഷം നടത്തിയ 8 കോടി കുടിയൊഴിപ്പിക്കലിന്റെ രേഖകള്‍ അവര്‍ പരിശോധിച്ചു. അവര്‍ കണ്ടെത്തിയതനുസരിച്ച് 2016 ല്‍ മാത്രം ഓരോ മിനിട്ടിലും നാലു പേരെന്ന തോതിലാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ഈ ഒഴിപ്പിക്കലിലെ ആഴത്തിലുള്ള വംശീയ സ്വഭാവവും വ്യക്തമാക്കുന്നതാണ് ഇവരുടെ പഠനം.
— സ്രോതസ്സ് telesurtv.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.