സുപ്രീം കോടതിയോട് UIDAI CEO നടത്തിയ അവതരണത്തില്‍ ഒര ബയോമെട്രിക് നിര്‍ണയിക്കലേ ഉണ്ടായിരുന്നുള്ളു, പക്ഷേ അത് പരാജയപ്പെട്ടതിന്റേതായിരുന്നു!

Unique Identification Authority of India (UIDAI) ന്റെ Chief Executive (CEO) അജയ് ഭൂഷണ്‍ പാണ്ടേ ബയോമെട്രിക് നിര്‍ണയിക്കലിന് ശ്രമിച്ചു. എന്നാല്‍ അത് പരാജയപ്പെട്ടോ? 5-ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് മുമ്പാകെ നല്‍കിയ രേഖകള്‍ കാണിക്കുന്നത് ആധാര്‍ ഉപയോഗിച്ചുള്ള നിര്‍ണ്ണയിക്കലിന്റെ വലിയ ഒരു പട്ടികയായിരുന്നു. 26 ശ്രമത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ബയോമെട്രിക് ഉപയോഗിച്ചത്. എന്നാല്‍ അത് പരാജയപ്പെട്ടു. എന്നിട്ടും UIDAI അവരുടെ ആധാര്‍ ബയോമെട്രിക് നിര്‍ണയിക്കല്‍ പ്രവര്‍ത്തിയുടെ ഉറപ്പിനെക്കുറിച്ച് അത്യുല്‍സാഹത്തിലാണ്.

ഇത് ആരുടെ ശ്രമമാണെന്ന് വ്യക്തമല്ല. എന്നാല്‍ ആ വ്യക്തിക്ക് ആധാര്‍ നിര്‍ണ്ണയിക്കല്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ്. ബയോമെട്രിക്കിനെക്കാള്‍ കൂടുതല്‍ ഉറപ്പുള്ള രീയിതയായ one time passcode (OTP) ആണ് കൂടുതല്‍ പ്രാവശ്യവും ഉപയോഗിച്ചത്. അത് കൂടുതലും UIDAI CEO തന്നെയാകാനാണ് സാദ്ധ്യത. കാരണം മറ്റാരുടെയെങ്കിലും നിര്‍ണ്ണയിക്കല്‍ ശ്രമത്തിന്റെ ഡാറ്റ് അദ്ദേഹം എടുക്കുന്നത് നിയമവിരുദ്ധമാണ്.

3 നവംബര്‍ 2017 മുതല്‍ 5 മാര്‍ച്ച് 2018 വരെയുള്ള കാലത്തെ 26 നിര്‍ണയിക്കല്‍ രേഖകളാണ് കൊടുത്തിരിക്കുന്നത്. അതിലൊരണ്ണമൊഴിച്ച് എല്ലാ നിര്‍ണ്ണയിക്കലും OTP അടിസ്ഥാനമായതാണ്. ഒരു പ്രാവശ്യം 16 ജനുവരി 2018 ന് ബയോമെട്രിക് IDFC Bank ലെ നിര്‍ണ്ണയിക്കലിന് ഉപയോഗിച്ചു. 330 എന്ന error code നല്‍കിക്കൊണ്ട് അത് പരാജയപ്പെട്ടു. OTP നിര്‍ണ്ണയിക്കല് പോലും ICICI Bank Ltd നെ authentication user agency (AUA) ആയി ഉപയോഗിച്ച നാല് പ്രാവശ്യം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ തന്നെ സമര്‍പ്പണത്തില്‍ തന്നെ നിര്‍ണയിക്കല്‍ 20% പ്രാവശ്യം പരാജയപ്പെട്ടു.

https://drive.google.com/file/d/1GSFyFprTwuDRv4Ns7FEe0GoCenrrquwR/view

ബയോമെട്രിക് നിര്‍ണ്ണയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പാണ്ഡേ സുപ്രീം കോടതിയോട് പറഞ്ഞത് സര്‍ക്കാര്‍ സംവിധാനത്തില്‍ വിജയ തോത് 88% വും ബാങ്കുകളില്‍ 95% വും ടെലികോമില്‍ 97% ആണെന്നാണ്. “കാരണം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തെറ്റായ വിവരങ്ങള്‍ പരത്തുന്നതുകൊണ്ട് സര്‍ക്കാരിന്റെ കാര്യത്തില്‍ അത് താഴ്ന്നതായത്. മാധ്യമങ്ങളും അവരെ സഹായിക്കുകയാണ്,” അദ്ദേഹം ആരോപിക്കുന്നു.

പാണ്ഡേ കൊടുത്ത രേഖകള്‍ ആധാര്‍ നിര്‍ണ്ണയിക്കലിന്റെ വ്യത്യസ്ഥമായ ചിത്രമാണ് കാണിച്ചുതരുന്നത്.

അവര്‍ മുതിര്‍ന്ന പൌരന്‍മാരെ അവരുടെ വീട്ടില്‍ പോയി കാണുകയും ബയോമെട്രിക് 83% വിജയിച്ചതായും 90% Iris ഉം വിജയിച്ചതായും സാമ്പിള്‍ വലിപ്പം തുറന്ന് പറയാതെ UIDAI CEO കോടതിയെ അറിയിച്ചു. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ UIDAI വികസിപ്പിച്ചതായും പാണ്ഡേ പറഞ്ഞു. അത് കൂടുതല്‍ കൃത്യതയുള്ളതാണ്. ഉടന്‍ തന്നെ നടപ്പാക്കും. എല്ലായിടത്തും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധിതമാക്കുമ്പോള്‍ സമയത്തില്‍-ഗുരുതരമായ സന്ദര്‍ഭങ്ങളായ ആശുപത്രി, വിമാനത്തില്‍ കയറുന്നത് പോലുള്ള കാര്യത്തിന് 90% വിജയ സാദ്ധ്യതയുണ്ടായാലും അത് മറ്റൊരു പ്രശ്നമാണ്.

— സ്രോതസ്സ് moneylife.in

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )