അമേരിക്ക ആസ്ഥാനമായ Christian craft chain store Hobby Lobby നിയമവിരുദ്ധമായി നേടിയെടുത്ത ഇറാഖില്‍ നിന്ന് കൊള്ളയടിച്ച ആയിരക്കണത്തിന് പുരാവസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു. $30 ലക്ഷം ഡോളര്‍ പിഴയടക്കാമെന്ന Hobby Lobbyയുടെ ഉറപ്പ് കിട്ടിയതിന് ശേഷം ഇറാഖ് അംബാസിഡര്‍ക്ക് 3,800 പുരാതന കരകൌശല വസ്തുക്കള്‍ കൈമാറി. UAE യിലെ കള്ളക്കടത്തുകാര്‍ കടത്തിക്കൊണ്ടുവന്ന ഈ കരകൌശലവസ്തുക്കള്‍ വാങ്ങാന്‍ ഹോബി ലോബി $15 ലക്ഷം ഡോളര്‍ 2010 ല്‍ ചിലവാക്കി. ഇറാഖിലെ സാംസ്കാരിക വസ്തുക്കള്‍ വില്‍ക്കുന്നതിനെ നിരോധിക്കുന്ന 2004 ല്‍ കൊണ്ടുവന്ന നിയമത്തെ ലംഘിച്ചുകൊണ്ടാണ് ഈ വില്‍പ്പന നടന്നത്. യാഥാസ്ഥിതിക കൃസ്ത്യാനികളാണ് ഹോബി ലോബിയുടെ ഉടമസ്ഥര്‍. ഇവര്‍ വാഷിങ്ടണില്‍ അടുത്തകാലത്ത് ഒരു ബൈബിള്‍ മ്യൂസിയം തുറന്നിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് മതപരമായ തടസം എന്ന് വാദിച്ച് തൊഴിലാളികളുടെ ജനന നിയന്ത്രണം മെഡിക്കല്‍ കവറേജ് നിഷേധിക്കാം എന്ന നാഴികക്കല്ലായ ഒരു സുപ്രീംകോടതി വിധി 2014 ല്‍ ഹോബി ലോബി നേടി.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.