സൈബര്‍ മുഠാളത്തരം നേരിടുന്ന കുട്ടികളും ചെറുപ്പക്കാരും സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും അപകട സാദ്ധ്യത ഇരട്ടിയായി അനുഭവിക്കുന്നു എന്ന് പഠനം. മുഠാളത്തരത്തിന്റെ ഇരകള്‍ മാത്രമല്ല അത് നടത്തുന്നവരും ആത്മഹത്യാ സ്വഭാവത്തിന്റേയും മറ്റും അപകട സാദ്ധ്യത നേരിടുന്നവരാണ്. Swansea University, University of Oxford, University of Birmingham എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 30 രാജ്യങ്ങളിലെ 1.5 ലക്ഷം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് 21 വര്‍ഷത്തിലധികമായി ഈ പഠനം നടത്തിയത്.
— സ്രോതസ്സ് timesofindia.indiatimes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.