അരിസോണയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20% ശമ്പളവര്‍ദ്ധനവ്, സമരം അവസാനിപ്പിച്ചു

അദ്ധ്യാപകര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും 2020 ഓടെ 20 % ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബഡ്ജറ്റ് നിയമം ഗവര്‍ണര്‍ Doug Ducey ഒപ്പ് വെച്ചതോടെ അരിസോണയിലെ പതിനായിരക്കണക്കിന് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ ഒരാഴ്ചയായി നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. ഈ നിയമം വിദ്യാഭ്യാസത്തിനായ ചിലവുകള്‍ $13.8 കോടി ഡോളര്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കൊണ്ടുവന്ന $100 കോടി ഡോളറിന്റെ ചിലവ് ചുരുക്കല്‍ റദ്ദാക്കി ആ തുക ചിലവാക്കണമെന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു. അരിസോണയിലെ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ് കൊടുക്കുന്നതെന്നും സര്‍ക്കാര്‍ അടുത്ത കാലത്ത് U.S. J-1 വിസ പ്രകാരം ഫിലിപ്പീന്‍സില്‍ നിന്നും അദ്ധ്യാപകരെ ജോലിക്കെടുത്തു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ