GurMehar Kaur
ഗുര്‍മേഹര്‍ കൌര്‍.
“പാക്കിസ്ഥാന്‍ അല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത് ” ഇന്ത്യാ പാക് യുദ്ധ ജ്വരം പ്രചരിപ്പിക്കുന്ന തീവ്ര ദേശീയതക്കെതിരെ കാര്‍ഗില്‍ യുദ്ധ രക്തസാക്ഷിയുടെ മകള്‍.
1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരന്‍ മന്‍ദീപ് സിംഗ് കൌറിന്റെ മകളായ ഗുര്‍മേഹര്‍ ഇക്കഴിഞ്ഞ മേയില്‍ പുറത്തിറക്കിയ ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്.
യുദ്ധത്തിനെതിരെയുള്ള സന്ദേശം എന്ന നിലക്കാണ് ഗുര്‍മേഹര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് വീഡിയോയിലൂടെ ഗുര്‍മേഹര്‍ പറയാന്‍ ശ്രമിക്കുന്നത്. ശബ്ദത്തിന്റെ സഹായമില്ലാതെ ഇംഗ്ലീഷില്‍ എഴുതിയ പ്ലക്കാര്‍ഡുകളിലൂടെയാണ് ഗുര്‍മേഹര്‍ തന്‍റെ ഹൃദയസ്പര്‍ശിയായ കഥ പറയുന്നത്.
എന്റെ പേര് ഗുര്‍മേഹര്‍ എന്നും ഞാന്‍ ഇന്ത്യയിലെ ജലന്ധര്‍ സ്വദേശിയാണെന്നും പറഞ്ഞു ആരംഭിക്കുന്ന വീഡിയോയില്‍ ഗുര്‍മേഹര്‍ തന്‍റെ ബാല്യത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ തനിക്കു രണ്ട് വയസ്സാണെന്ന് ഗുര്‍മേഹര്‍ പറയുന്നു. അച്ഛനെ കൊന്നത് പാക്കിസ്ഥാനികളായതിനാല്‍ തനിക്കു ചെറുപ്പത്തില്‍ പാക്കിസ്ഥാനികളോട് വെറുപ്പായിരുന്നു. ഏതൊരു മുസ്ലിമിനെയും താന്‍ ഒരു പാക്കിസ്ഥാനിയായാണ് കണ്ടിരുന്നത്.
ആറുവയസുള്ളപ്പോള്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ കുത്താന്‍ ശ്രമിച്ച അനുഭവവും ഗുര്‍മേഹര്‍ പങ്കുവെക്കുന്നു.എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് എന്റെ അച്ഛന്റെ മരണത്തിന് അവരും ഉത്തരവാദിയാണെന്ന് ഞാന്‍ കരുതിയിരുന്നു .എന്നാല്‍, അത് തിരുത്തിയ അമ്മ പാക്കിസ്ഥാനല്ല മറിച്ച് യുദ്ധമാണ് അച്ഛനെ കൊന്നതെന്ന് മനസ്സിലാക്കി തന്നു. അത് തനിക്കു ഉള്‍ക്കൊള്ളാമെങ്കില്‍ മറ്റുള്ളവര്‍ക്കും കഴിയുമെന്നും ഇന്ത്യക്കും പാക്കിസ്ഥാനും സൌഹൃദപരമായി മുന്നോട്ടു പോകുക അസാധ്യമല്ലെന്നും ഗുര്‍മേഹര്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാര്‍ യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ദയവായി പരസ്പരം ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ അവസാനിപ്പിക്കൂ എന്നും ഗുര്‍മേഹര്‍ വീഡിയോയിലൂടെ അപേക്ഷിക്കുന്നു.
— സ്രോതസ്സ് truelinenews.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.