നിര്‍ണയിക്കല്‍ പരാജയപ്പെടലിന്റെ ഭൌതിക യാഥാര്‍ത്ഥ്യം

മാര്‍ച്ച് 30, 2018

രാജ്യത്തെ ദരിദ്ര ജില്ലകളില്‍ നടക്കുന്ന ആധാര്‍ അടിസ്ഥാനത്തിലുള്ള നിര്‍ണയിക്കല്‍ ABBA (Aadhaar Based Biometric Authentication) കാരണമായുണ്ടാകുന്ന വന്‍തോതില്‍ ഒഴിവാക്കാലുകളും, പട്ടിണി മരണങ്ങള്‍ക്കും ഇടക്ക് മാര്‍ച്ച് 13 ന് വന്ന സുപ്രീം കോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശ ആയിരുന്നു. 2016 ലെ ആധാര്‍ നിയമത്തിന്റെ സെക്ഷന്‍ 7 അടിസ്ഥാനമായി 139 നിര്‍ണായകമായ ക്ഷേമപദ്ധതികളില്‍, അതില്‍ കൂടുതലും പൌരന്‍മാരുടെ നിയമപരമായ അവകാശമാണ്, ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന ദിവസ പരിധിക്ക് ഇളവ് പ്രഖ്യാപിച്ചില്ല.

22 മാര്‍ച്ചിന് UIDAI CEO Ajay Bhushan Pandey ആധാറുമായി ബന്ധപ്പെട്ട എല്ലാം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സുപ്രീം കോടതിയില്‍ 5 അംഗ ബഞ്ചിന് മുമ്പായി ഒരു അവതരണം നടത്തി. അതിലെ സ്ലൈഡ് 42 ല്‍ ക്ഷേമ പരിപാടികളില്‍ ABBA കൊണ്ടുവരുന്നതിന്റെ പരാജയം കാണിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു തെളിവ് ജഡ്ജിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാതെ നിര്‍ത്തിയിരുന്നു, നിര്‍ണയിക്കല്‍ പരാജയത്തിന്റെ ശതമാനമായിരുന്നു അത്. ഗണിതപരമായ ഒരു jugglery ഉപയോഗിച്ച് UIDAIക്ക് 2016 ന് ശേഷം നിര്‍ണയിക്കല്‍ പരാജയത്തിന്റെ ശതമാനം 13% എന്ന താഴ്ന്ന നിലയില്‍ ആണെന്ന് കാണിക്കാന്‍ കഴിഞ്ഞു. പരാജയത്തിന്റെ തോതിനെ മനുഷ്യപരമായ തെറ്റുകളാണെന്ന് UIDAI CEO നടത്തിയ അവസാനത്തെ അഭിമുഖത്തിലും പറയുന്നുണ്ടായിരുന്നു.

എന്നിരുന്നാലും ഗവേഷകരും സാമൂഹ്യപ്രവര്‍ത്തകരും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് വിശദാംശങ്ങളുടെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായത്.

നിര്‍ണയിക്കല്‍ പരാജയപ്പെടുന്നതിന്റെ കണക്ക് കൂട്ടലിലെ UIDAIയുടെ കൗശലത്തിന്റെ കൈകള്‍

പല പ്രാവശ്യം ശ്രമിച്ചാലും അവസാനത്തെ നിര്‍ണയിക്കല്‍ ശ്രമം വിജയിച്ചാല്‍ UIDAI അതെല്ലാം വിജയകരമായ നിര്‍ണയിക്കല്‍ ആണെന്ന് കരുതുന്നു! വിജയകരമായ നിര്‍ണയിക്കല്‍ നടന്നു കഴിയുമ്പോള്‍ പല പരാജയങ്ങളെ ഒന്നിച്ച് വെച്ച് മറക്കുകയാണ് UIDAI. പിന്നീട് 13% “മാത്രം” ആണ് പരാജയം എന്ന് അവര്‍ അവകാശപ്പെടുന്നു. ധാര്‍മ്മികമായും ഈ സ്ഥിതിവിവരക്കണക്ക് തെറ്റാണ്. കാരണം ഓരോ പ്രാവശ്യവും ശ്രമിക്കുമ്പോള്‍ ആളുകള്‍ക്കുണ്ടാവുന്ന കഷ്ടപ്പാടും ദുരിതവും ഇത് പൂര്‍ണ്ണമായും അവഗണിക്കുന്നു. പൌരന്‍മാര്‍ക്ക് പല പ്രാവശ്യം ഇതിനായി യാത്ര ചെയ്യേണ്ടി വരുന്നു.

കേരളത്തിലെ ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ വിതരണത്തിനുള്ള നിര്‍ണ്ണയിക്കലില്‍ UIDAI യുടെ രീതിയിലുള്ള കണക്കാക്കല്‍ പ്രകാരം വെറും 9% ആളുകള്‍ക്കേ പെന്‍ഷന്‍ കൊടുക്കാതിരുന്നുള്ളു എന്നാണ് ഡാറ്റ കാണിക്കുന്നത്. എന്നാല്‍ ഡാറ്റയില്‍ ആഴത്തില്‍ നോക്കിയാല്‍ 45% പെന്‍ഷന്‍കാരുടെ നിര്‍ണയിക്കലും ഒരിക്കലോ അതിലധികമോ പ്രാവശ്യം പരാജയപ്പെട്ടു.

ശരിക്കുള്ള നിര്‍ണയിക്കല്‍ പരാജയത്തിന്റെ ശതമാനം വ്യക്തമായി

യഥാര്‍ത്ഥ ബയോമെട്രിക് പരാജയത്തിന്റെ തോത് 66% വരെ എത്തി എന്നതാണ് നമ്മേ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. 4 വ്യത്യസ്ഥ ഡാറ്റാ സെറ്റിന്റെ വിശകലനത്തില്‍ നിന്നാണ് ഇത് തിരിച്ചറിഞ്ഞിരിക്കുന്നത്.

Case 1 – Kerala dairy farmers pension – 66%
Case 2 – KA PDS study – 62%
Case 3 – MNREGA and SSP programs from AP – 41%
Case 4 – Maharashtra PDS data – 60%

— സ്രോതസ്സ് rethinkaadhaar.in

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )