ഒബാമ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം സൌദിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ നിലയങ്ങളെ മറച്ച് വെക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സമ്മതിച്ചു എന്ന വിവരം പുറത്തായത് മാധ്യങ്ങള്‍ക്കെതിരായ വിമര്‍ശനത്തിന് കാരണമായി. 2011 ല്‍ മുസ്ലീം പുരോഹിതനും അമേരിക്കന്‍ പൌരനുമായ Anwar al-Awlaki കൊല്ലാനായാണ് താവളത്തെ ആദ്യമായി ഉപയോഗിച്ചത്. New York Times ആ നിലയത്തിന്റെ സ്ഥാനം ആദ്യമായി വ്യക്തമാക്കി. ആ നിലയത്തിന്റെ രൂപകര്‍ത്താവും സൌദിയിലെ മുമ്പത്തെ CIA station തലവനായ ജോണ്‍ ബ്രനനെ(John Brennan) CIA തലവനായി നാമനിര്‍ദ്ദേശം ചെയ്തതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്. “ഒരു വര്‍ഷം മുമ്പേ ഈ നിലയത്തിന്റെ സ്ഥാനം അറിയാമായിരുന്നുവെങ്കിലും ധാരാളം മാധ്യമങ്ങളുമായി ഒരു അനൌപചാരിക ധാരണയുണ്ടാക്കിയിരുന്നു” എന്ന് Washington Post ഉം സമ്മതിച്ചു. അതിനെക്കുറിച്ച് Times of London ജൂലെ 2011 ന് സൂചിപ്പിച്ചിരുന്നു. Fox News അതിന്റെ സ്ഥാനം ഒരു ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നുവെങ്കിലും സൌദിയറേബ്യക്ക് പകരം വിശാലമായി അറേബ്യന്‍ മുനമ്പ് എന്നാണ് എഴുതിയിരുന്നത്. “ഈ ഇരുട്ടില്‍ നിര്‍ത്തലില്‍ സഹകരിക്കുന്നത് വഴി മാധ്യമങ്ങള്‍ രാഷ്ട്ര രഹസ്യങ്ങള്‍ സംരക്ഷിക്കുകയല്ല ചെയ്യുന്നത്, പകരം മുമ്പേ പുറത്തായ വാര്‍ത്ത അടിച്ചമര്‍ത്തുന്നത് വഴി അവര്‍ CIA യുടെ ജീവിതം സുഖകരമാക്കുകയാണ്” എന്ന് Gawker വെബ് സൈറ്റിന്റെ Adrian Chen പറഞ്ഞു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.