“ഉപയോക്താക്കളുടെ റിക്കോഡുകള്‍ കിട്ടാനായി പ്രത്യേക ലഭ്യത” നല്‍കുന്ന രഹസ്യ കരാറുകള്‍ ഒരു കൂട്ടം കമ്പനികളുമായി ഫേസ്‌ബുക്ക് ഉണ്ടാക്കി. പ്രോഗ്രാമര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ഡാറ്റയുടെ ലഭ്യത 2015 ഇല്ലാതാക്കിയതിന് ശേഷമാണ് ഈ കരാറുണ്ടാക്കിയത് എന്ന് പ്രസിദ്ധപ്പെടുത്താത്ത കോടതി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് Wall Street Journal ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. “whitelists” എന്ന് വിളിക്കുന്ന ഇത്തരം സൌകര്യങ്ങള്‍ “ചില കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു”. Royal Bank of Canada, Nissan Motor Company തുടങ്ങി ധാരാളം കമ്പനികള്‍ ഇത്തരം കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
60 ഹാര്‍ഡ്‌വെയര്‍ കമ്പനികളുമായി ഡാറ്റ പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തലും പ്രോഗ്രാമിലെ പിഴവ് കാരണം 1.4 കോടി ഉപയോക്താക്കളുടെ സ്വകാര്യ പോസ്റ്റുകള്‍ പുറത്തായതും ആയി ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടിന് ബന്ധമില്ല.
— സ്രോതസ്സ് arstechnica.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.