ബയോമെട്രിക് പരിശോധനയെ പരാജയപ്പെടുത്താനായി സുതാര്യ ടേപ്പും പശയും ഉപയോഗിച്ച് വിരലടയാള പകര്‍പ്പെടുക്കലുമായി മദ്ധ്യപ്രദേശിലെ ആള്‍മാറാട്ടക്കാര്‍. ഒരു ആള്‍മാറാട്ടക്കാരനെ ഗ്വാളിയറിലെ Thatipur പ്രദേശത്തു നിന്ന് പിടികൂടി. ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 18 വരെ നടന്ന Madhya Pradesh Professional Examination Board (Vyapam എന്ന് വിളിക്കുന്ന MPPEB) ന്റെ online constable recruitment test എഴുതാന്‍ വന്നതായിരുന്നു ഇയാള്‍. Bheem Singh Meena എന്ന ഇയാള്‍ രാജസ്ഥാനിലെ Sawai Madhopur നിവാസിയാണ്. കുറഞ്ഞത് രണ്ട് പ്രാവശ്യം ഇയാള്‍ ബയോമെട്രിക് യന്ത്രത്തെ കബളിപ്പിച്ചു. വിരലടയാള വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ച് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ആളുകള്‍ ഉള്‍പ്പെട്ടതാണ് ഈ തട്ടിപ്പ്. ഈ സംഘം അവരുടെ സേവനത്തിന് ഉയര്‍ന്ന പ്രതിഫലവും ഈടാക്കുന്നുണ്ട്. ഒരു പരീക്ഷ എഴുതുന്നതിന് തനിക്ക് ₹ 40,000 രൂപ പ്രതിഫലമായി കിട്ടുന്നു എന്ന് Meena സമ്മതിച്ചു.
— സ്രോതസ്സ് hindustantimes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.