ആമസോണിന്റെ എക്കോ ദമ്പതിമാരുടെ സംഭാഷണം റിക്കോഡ് ചെയ്ത് അയച്ചുകൊടുത്തു

തന്റെ Amazon Echo ഉപകരണം താനും ഭര്‍ത്താവുമായുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരനായ ഒരാള്‍ക്ക് അയച്ചുകൊടുത്തു എന്ന് Portland, Ore. ഒരു സ്ത്രീ വാഷിങ്ടണിലെ ടെലിവിഷന്‍ ചാനലായ KIRO7 നോട് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് ആമസോണിന് വിശദീകരിക്കുന്നു: Danielle എന്ന് പേര് പറഞ്ഞ സ്ത്രീ അവരുടെ ഭര്‍ത്താവുമായി സംസാരിക്കുന്നു. ഉപകരണത്തിലെ Alexa എന്ന virtual assistant അതില്‍ നിന്ന് ഒരു കൂട്ടം അപേക്ഷകളും ഉത്തരവുകളും തെറ്റിധരിക്കുന്നു. അത് സംഭാഷണം റിക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന്റെ ജോലിക്കാരിലൊരാളിന് അയച്ച് കൊടുക്കുന്നു. കുടുംബത്തിന് ധാരാളം Echoes ഉപകരണം അവരുടെ വീട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. അത് ചൂട്, വെളിച്ചം, സുരക്ഷാ സംവിധാനം ഇവ നിയന്ത്രിക്കാനായാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ പണം തിരിച്ച് തരണമെന്നാണ് Danielle ആവശ്യപ്പെടുന്നത്. “ഞാന്‍ ഇനി ഒരിക്കലും ഈ ഉപകരണം വീട്ടില്‍ ഘടിപ്പിക്കില്ല. എനിക്ക് അതിനെ വിശ്വസിക്കാനാകുന്നില്ല,” KIRO7 നോട് അവര്‍ പറഞ്ഞു.

— സ്രോതസ്സ് nytimes.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ