ആസ്ട്രേലിയയിലെ ധനകാര്യ രംഗത്ത് അടുത്ത കാലത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന അപവാദങ്ങളുടെ പട്ടികയില്‍ പുതിയതായി അവിടുത്തെ ഏറ്റവും വലിയ ബാങ്കിന് റിക്കോഡ് ശിക്ഷ വിധിച്ചു. സാമ്പത്തിക കുറ്റം ശ്രദ്ധിക്കുന്ന നിയന്ത്രണാധികാര സംഘമായ Austrac കഴിഞ്ഞ ദിവസം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുകയും ഭീകരവാദത്തിന് ധനസഹായം കൊടുക്കുകയും ചെയ്യുന്നത് തടയാനുള്ള നിയമം പാലിക്കാനായില്ല എന്ന് Commonwealth Bank of Australia സമ്മതിച്ചതിനെ തുടര്‍ന്ന് കേസ് $70 കോടി ഡോളര്‍ ($53 കോടി അമേരിക്കന്‍ ഡോളര്‍) ന് ഒത്തുതീര്‍പ്പായി. 2012 – 2015 കാലത്ത് അവരുടെ ATMകള്‍ ഉപയോഗിച്ച് നടന്ന 53,000 സംശയാസ്പദമായ ഇടപാടുകള്‍ അധികാരികളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ CBA പരാജയപ്പെട്ടു. CBA അകൌണ്ടുകളിലേക്ക് പേരില്ലാത്ത വലിയ നിക്ഷേപങ്ങള്‍ നടത്താനുള്ള പഴുത് മയക്കുമരുന്ന സംഘങ്ങള്‍ പ്രയോജനപ്പെടുത്തി എന്ന് Austrac പറയുന്നു.
— സ്രോതസ്സ് money.cnn.com June 4, 2018
മുമ്പ് hsbc ആയിരുന്നു. ഇപ്പോള്‍ അടുത്ത കൂട്ടര്‍. എന്തായാലും കിട്ടിയ ലാഭത്തില്‍ നിന്ന് കുറച്ച് സര്‍ക്കാരിന് കൊടുത്ത് രക്ഷപെടാമല്ലോ. ഇനിയും ആവര്‍ത്തിക്കും. പാവം ജനം മാത്രം ക്യൂ നില്‍ക്കണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.