European Parliament ലെ ഇടതുപക്ഷ സംഘം നടത്തിയ ഒരു പഠനത്തില്‍ സാങ്കേതികവിദ്യാ ഭീമനായ ആപ്പിള്‍ 2015 – 2017 കാലത്ത് നടത്തിയ വ്യവസ്ഥാപിതമായ നികുതി വെട്ടിപ്പും നിയമ പഴുതുകളുടെ ദുര്‍വിനിയോഗവും കണ്ടെത്തി. ആപ്പിള്‍ അവരുടെ ലാഭത്തിന്റേയും നികുതിയുടേയും ഭൂമിശാസ്ത്രപരമായ വ്യക്തതയൊന്നും പുറത്തു പറയുന്നില്ല. അമേരിക്കയില്‍ അവര്‍ $1390 കോടി ഡോളര്‍ നികുതി കൊടുത്തപ്പോള്‍ ബാക്കി ലോകം മൊത്തമുള്ള രാജ്യങ്ങളില്‍ $170 കോടി ഡോളര്‍ മാത്രമാണ് നികുതി കൊടുത്തത്. യൂറോപ്പില്‍ അവര്‍ക്കുണ്ടായ ലാഭത്തിന്റെ 0.7% മാത്രമേ അവിടെ നികുതി കൊടുത്തുള്ളു. ആപ്പിളിനോടൊപ്പം അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളായ Starbucks, Microsoft, Google, Facebook, AirBnB, Pfizer പോലുള്ള കമ്പനികളും ‘Double Irish’, ‘Dutch Sandwich’, ’Single Malt’ (Ireland-Malta treaty) എന്നിവ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തി.
— സ്രോതസ്സ് guengl.eu
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.