ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൃത്യതയുള്ള അതി സൂഷ്മമായ നിരീക്ഷണങ്ങള്‍ ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍ നടത്തി. 6500 പ്രകാശവര്‍ഷം അകലെയുള്ള 20 കിലോമീറ്റര്‍ അകലത്തിലെ രണ്ട് ശക്തമായ വികിരണ കേന്ദ്രങ്ങളെക്കുറിച്ചാണ് അത്. [പ്രകാശ വര്‍ഷം എന്നാല്‍ സെക്കന്റില്‍ 3 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പ്രകാശ രശ്മി ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്. അതായത് 3 ലക്ഷം x 60 x 60 x 24 x 365 = 94608000 ലക്ഷം കിലോമീറ്റര്‍. മൊത്തം 94608000 x 6500 ലക്ഷം കിലോമീറ്റര്‍] . അസാധാരണമായ നിരീക്ഷണം സാദ്ധ്യമായത് അപൂര്‍വ്വമായ geometryയും പരസ്പരം ചുറ്റുന്ന ഇരട്ട നക്ഷത്രങ്ങളുടെ സവിശേഷതകളും കൊണ്ടാണ്. ഒരണ്ണം ഭാരം കുറഞ്ഞ brown dwarf എന്ന് വിളിക്കുന്നതാണ്. അതിന് വാതകങ്ങളുടെ വാല്‍നക്ഷത്രം പോലുള്ള വാലുണ്ട്. മറ്റേത് ശക്തമായ അതിവേഗം തിരിയുന്ന പള്‍സാറെന്ന് വിളിക്കുന്ന നക്ഷത്രമാണ്. PSR B1957+20 എന്നാണ് അതിനിട്ടിരിക്കുന്ന പേര്.
— സ്രോതസ്സ് dunlap.utoronto.ca
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.