ഇന്‍ഡ്യയിലെ 16 സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജലത്തില്‍ വന്‍തോതില്‍ യുറേനിയം മലിനീകരണം ഉണ്ടെന്ന് Duke University നേതൃത്വം കൊടുത്ത ഒരു പഠനത്തില്‍ കണ്ടെത്തി. പ്രകൃതിദത്തമായ കാരണങ്ങളാലാണ് പ്രധാനമായും ഈ മലിനീകരണം നടക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തിന്റെ ശോഷണം നൈട്രൈറ്റ് മലിനീകരണം തുടങ്ങിയ മനുഷ്യ ഘടകങ്ങള്‍ ഈ പ്രശ്നത്തെ വഷളാക്കുന്നു. യുറേനിയം അടങ്ങിയ കുടിവെള്ളം വൃക്ക രോഗങ്ങള്‍ക്ക് കാരണമാകും എന്ന് ധാരാളം പഠനങ്ങള്‍ കാണിക്കുന്നു. രാജസ്ഥാനില്‍ പരിശോധിച്ച എല്ലാ കിണറുകളിലേയും വെള്ളത്തിലെ യുറേനിയം നില ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ Environmental Protection Agency യും നല്‍കിയിരിക്കുന്ന പരിധിക്ക് മുകളിലാണ്.
— സ്രോതസ്സ് nicholas.duke.edu
ചിലപ്പോള്‍ കുപ്പിവെള്ള ലോബിക്ക് വേണ്ടിയുള്ള പഠനമാകാം ഇത്. സൂക്ഷിക്കുക. സംശയിക്കുക. കൂടുതല്‍ പഠിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.