ബ്രിട്ടണിലെ കാറ്റാടിപ്പാടങ്ങള്‍ അവരുടെ 8 ആണവനിലയങ്ങളില്‍ നിന്ന് വന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി 2018 ന്റെ ആദ്യ പാദത്തില്‍ നല്‍കി. ഇതാദ്യമായാണ് കാറ്റാടികളില്‍ നിന്ന് ഒരു പാദം മൊത്തമുള്ള വൈദ്യുതോല്‍പ്പാദനം ആണവനിലയങ്ങളേക്കാള്‍ കൂടുതലായത്. ആദ്യ പാദത്തില്‍ പവനോര്‍ജ്ജം 18.8% വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന് Imperial College London ലെ ഗവേഷകര്‍ പറഞ്ഞു. മാര്‍ച്ച് 17 ന് കുറച്ച് നേരം ബ്രിട്ടണിലെ മൊത്തം വൈദ്യുതിയുടെ പകുതിയും വന്നത് കാറ്റാടികളില്‍ നിന്നായിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.