പുതിയ ഗവേഷണം അനുസരിച്ച് 1992 ന് ശേഷം അന്റാര്‍ക്ടിക്ക ആഗോള സമുദ്രനിരപ്പ് 7.6 മില്ലീമീറ്റര്‍ ഉയര്‍ത്തി. അതിന്റെ 40% വരുന്ന 3 മില്ലീമീറ്റര്‍ വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 5 വര്‍ഷങ്ങളിലാണ്. Ice Sheet Mass Balance Inter-comparison Exercise (IMBIE) എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയിലെ Nature ജേണലില്‍ പ്രസിദ്ധീകരിച്ചു. 2012 ന് മുമ്പ് അന്റാര്‍ക്ടിക്കക്ക് ഏകദേശം സ്ഥിരമായ തോതിലായിരുന്നു മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. പ്രതിവര്‍ഷം 7600 കോടി ടണ്‍ മഞ്ഞ് എന്ന തോതില്‍. അത് സമുദ്ര നിരപ്പില്‍ 0.2 മില്ലീമീറ്റര്‍ വീതം വര്‍ദ്ധനവുണ്ടാക്കുന്നു. എന്നാല്‍ 2012 – 2017 കാലത്ത് മഞ്ഞിന്റെ നഷ്ടം പ്രതിവര്‍ഷം 21900 കോടി ടണ്‍ എന്ന നിലയിലായി. അത് 0.6 മില്ലീമീറ്റര്‍ വീതം വര്‍ദ്ധനവാണ് സമുദ്രനിരപ്പിലുണ്ടാക്കുന്നത്. ആഗോള സമുദ്ര നിരപ്പ് 58 മീറ്റര്‍ ഉയര്‍ത്താനാവശ്യമായ അത്ര വെള്ളം അന്റാര്‍ക്ടിക്കയില്‍ ഇപ്പോള്‍ ഉറഞ്ഞിരിക്കുന്നുണ്ട്.

— സ്രോതസ്സ് news.mongabay.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.