ആദായ നികുതി റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഒരു വക്കീല്‍ പരാതി കൊടുത്തതിന് ശേഷമാണ് കോടതി ഇങ്ങനെ വിധിച്ചത്. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരന്റെ I-T റിട്ടേണ്‍സ് സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പിനോട് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. വക്കീലായ Rajaram Koshti ആണ് പരാതി കൊടുത്തത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.