അടുത്തകാലത്ത് നിര്യാതനായ ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അദ്ദേഹത്തിന്റെ രംഗത്തെ പ്രവര്‍ത്തികള്‍ക്ക് മാത്രം അല്ല പ്രശസ്തനായിരുന്നത്, അതൊടൊപ്പം പാലസ്തീന്‍കാരോടുള്ള പിന്‍തുണയുടെ പേരിലും പ്രശസ്തനായിരുന്നു.
ഇസ്രായേലില്‍ വെച്ച് നടന്ന ഒരു ഉന്നത തല യോഗത്തിന് പ്രസംഗിക്കാമെന്ന് നേരത്തെ സമ്മതിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായിരുന്ന അദ്ദേഹം, അത് വിസമ്മതിച്ചതിനെത്തുടര്‍ന്ന് മെയ് 2013 ന് ലോക മാധ്യമങ്ങളിലെ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നു
ഭൌതികശാസ്ത്ര ഗവേഷകനായ അദ്ദേഹം ബ്രിട്ടണിലെ Cambridge University യില്‍ പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു അത്.
ജറുസലേമില്‍ വെച്ച് മുമ്പത്തെ ഇസ്രായേല്‍ പ്രസിഡന്റായിരുന്ന ഷിമോണ്‍ പെരസ് വിളിച്ചുകൂട്ടിയ ഒരു അക്കാഡമിക് പരിപാടിയായിരുന്നു Presidential Conference.
മെയ് 3 ന് സംഘാടകര്‍ക്ക് ഹോക്കിങ് അയച്ചുകൊടുത്ത കത്തില്‍ പറയുന്നു, “ഇപ്പോഴത്തെ ഇസ്രായേല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നാശത്തിലേക്ക് പോകുന്നതെന്ന് തോന്നുന്നു.”
“Presidential Conference ലേക്കുള്ള ക്ഷണം ഞാന്‍ സ്വീകരിക്കുന്നത് ഒരു സമാധാനപരമായ ഒത്തുതീര്‍പ്പിന്റെ വിജയസാധ്യതയെക്കുറിച്ചുള്ള എന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ല പടിഞ്ഞാറെക്കരയെക്കുറിച്ച് പ്രസംഗിക്കാന്‍ അത് എന്നെ അനുവദിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.”
“എന്നാല്‍ പാലസ്തീന്‍ അക്കാഡമിക്കുകളില്‍ നിന്ന് എനിക്ക് ധാരാളം ഇമെയില്‍ ലഭിക്കുകയുണ്ടായി. അവരെല്ലാം ഏകകണ്ഠേനെ പറയുന്നത് ഞാന്‍ ബഹിഷ്കരണത്തെ ബഹുമാനിക്കണമെന്നാണ്. ആ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ തീര്‍ച്ചയായും സമ്മേളനത്തില്‍ നിന്ന് പിന്‍മാറണം.”
“ഞാന്‍ പങ്കെടുത്തിരുന്നെങ്കില്‍, ഇപ്പോഴത്തെ ഇസ്രായേല്‍ സര്‍ക്കാരിന്റെ നടയം നാശത്തിലേക്കുള്ളതാണെന്ന എന്റെ അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചേനേ,” എന്ന് കത്തില്‍ പറയുന്നു.
ഇസ്രായേലിനെ അക്കാഡമിക് ബഹിഷ്കരണം നടത്തുന്നതിനെ പിന്‍തുണക്കുന്ന British Committee for Universities of Palestine ആ സമയത്ത് ഹോക്കിങ്ങിന്റെ സമ്മതത്തോടെ ഒരു പ്രസ്ഥാവന നടത്തി: “പാലസ്തീനെക്കുറിച്ചുള്ള തന്റെ അറിവിന്റേയും അവിടെയുള്ള ഐക്യകണ്ഠേനയുള്ള മറ്റ് ഉപദേശങ്ങളുടേയും അടിസ്ഥാനത്തില്‍ ബഹിഷ്കരണത്തെ ബഹുമാനിക്കാനുള്ള അദ്ദേഹത്തിന്റെ സ്വതന്ത്രമായ തീരുമാനമാണിത്.”
ഹോക്കിങ്ങിന്റെ തീരുമാനത്തെ പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകരും അക്കാഡമിക്കുകളും സ്വാഗതം ചെയ്തു.
“ഇസ്രായേലിനെ അക്കാഡമിക്ക് ബഹിഷ്കരണം നടത്തുന്നതിലെ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പിന്‍തുണ പാലസ്തീന്‍കാര്‍ അതിയായി സ്വാഗതം ചെയ്യുന്നു,” എന്ന് Boycott, Divestment, Sanctions movement (BDS) ന്റെ സ്ഥാപകനായ ഒമാര്‍ ബര്‍ഗൂട്ടി (Omar Barghouti) പറഞ്ഞു.
“ഇത് അന്തര്‍ദേശീയ academicsകളില്‍ academic ബഹിഷ്കരണത്തിന് താല്‍പ്പര്യം ജ്വലിപ്പിച്ചു എന്ന് ഞങ്ങള്‍ കരുതുന്നു. തെക്കെ ആഫ്രിക്കയുടെ സമരത്തിലും അത്തരത്തിലുള്ള ഒരു academic ബഹിഷ്കരണ സമരം നടന്നിരുന്നു.”
ഒരു പാലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ Ali Abunimah എഴുതി: “കുറച്ച് വര്‍ഷങ്ങള്‍ നാം പിറകിലേക്ക് നോക്കിയാല്‍, BDSയെ ബഹുമാനിക്കാനുള്ള ഹോക്കിങ്ങിന്റെ തീരുമാനം ഒരു വഴിത്തിരിവായി കാണാം – ഇസ്രായേലിനെ ബഹിഷ്കരിക്കുന്നത് ഒരു മുഖ്യധാരാ സംഭവമായ നിമിഷമായിരുന്നു അത്.”
പാലസ്തീന്‍ വിദ്യാര്‍ത്ഥികളെ പിന്‍തുണക്കുന്നത്
പാലസ്തീന്‍ വിഷയത്തിനോടുള്ള ഹോക്കിങ്ങിന്റെ സഹാനുഭൂതി ഇസ്രായേലിനെ ബഹിഷ്കരിക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നില്ല.
കഴിഞ്ഞ വര്‍ഷം അദ്ദേഹം അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പിന്‍തുടരുന്നവരോട് Palestinian Advanced Physics School ന് സംഭാവന കൊടുക്കാന്‍ ആവശ്യപ്പെട്ടു. കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഭൌതിക ശാസ്ത്ര പ്രഭാഷണങ്ങള്‍ നടത്താനുള്ള പരിപാടിയായിരുന്നു അത്.
“എല്ലായിടത്തുമുള്ള ശാസ്ത്രജ്ഞരുടെ സഞ്ചാരം, പ്രസിദ്ധീകരണം, സഹകരണം എന്നിവക്കുള്ള സ്വതന്ത്ര്യത്തെ ഞാന്‍ പിന്‍തുണക്കുന്നു,” അദ്ദേഹം എഴുതി.

2016 ല്‍ Global Teacher Prize നേടിയ പാലസ്തീനി സ്ത്രീ ആയ Hanan al-Hroub നെ തന്റെ ഫേസ്ബുക്ക് താളില്‍ കൊടുത്ത ഒരു വീഡിയോയില്‍ ഹോക്കിങ് തുറന്ന് അഭിനന്ദിച്ചു.
“താങ്കള്‍ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രചോദനം ആണ്,” അദ്ദേഹം എഴുതി.
“കുട്ടികള്‍ നിരന്തരമായി അക്രമത്തിന് മുമ്പില്‍ പെട്ട് പോകുന്ന സംഘര്‍ഷത്താല്‍ കീറിമുറിഞ്ഞ ഒരു സമൂഹത്തില്‍ Hanan Al Hroub വിശ്വാസം സൃഷ്ടിക്കുകയും മനശാസ്ത്രപരമായ മാനസികാഘാതം(trauma) അനുഭവിക്കുന്ന കുട്ടികളെ പിന്‍തുണക്കുകയുമാണ് ചെയ്യുന്നത്. അവരുടെ ക്ലാസ് മുറിയുടെ ഹൃദയത്തില്‍ നിന്ന്,” അദ്ദേഹം എഴുതുന്നു.
— സ്രോതസ്സ് aljazeera.com
പാലസ്തീന്‍ പ്രശ്നത്തെ അക്രമാസക്തമാക്കുന്നത് പൊതുജനങ്ങളുടെ ഇതുപോലുള്ള പിന്‍തുണ ഇല്ലാതാക്കാനുള്ള ആസൂത്രിത പരിപാടിയാണ്. സമാധാനമായി പ്രതികരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.