പ്രമുഖ മത നേതാവും പണ്ഡിതനുമായ Safar Al-Hawali നെ സൌദി അറേബ്യ അറസ്റ്റ് ചെയ്തു. ഭരിക്കുന്ന കുടുംബത്തെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്കകം ആണ് ഇത് സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കള്‍ – Abdul Rahman, Abdullah and Ibrahim – എന്നിവരേയും അറസ്റ്റ് ചെയ്തു. അബുദള്‍ റഹ്മാനേയും അബ്ദുള്ളയേയും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എന്ന് പൌരാവകാശ സംഘങ്ങള്‍ പറയുന്നു. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് ഹവാലിയെ Sahwa പ്രസ്ഥാനത്തിന്റെ നേതാവായി അറിയപ്പെട്ടത്. സൌദി അറേബ്യയില്‍ ജനാധിപത്യം വേണമെന്ന ആവശ്യമാണ് അവര്‍ക്കുള്ളത്. രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടം നേടിയതിന് ശേഷം സാമൂഹ്യപ്രവര്‍ത്തകര്‍, മതനേതാക്കള്‍, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ തുടങ്ങിയെല്ലാവര്‍ക്കും എതിരെ വലിയ അടിച്ചമര്‍ത്തലാണ് നടത്തുന്നത്.
— സ്രോതസ്സ് aljazeera.com
മതരാഷ്ട്രത്തില്‍ ഏറ്റവും അധികം പീഡനം അനുഭവിക്കുക ആ മതത്തിന്റെ വിശ്വാസികള്‍ക്കായിരിക്കും. നാം നമ്മുടെ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന കാര്യമാണത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.