പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി

കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലെ അദ്ധ്യാപകരുടേയും, അഗ്നിശമനജോലിക്കാരുടേയും, പോലീസുകാരുടേയും മറ്റ് സര്‍ക്കാര്‍ ജോലിക്കാരുടേയും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ ചെയ്ത നിക്ഷേപ നയങ്ങള്‍ കാരണം അമേരിക്കയിലെ നികുതിദായകര്‍ക്ക് കുറഞ്ഞത് $60000 കോടി ഡോളര്‍ നഷ്ടമുണ്ടായി. ചിലപ്പോള്‍ ഒരു ലക്ഷം കോടി ഡോളറില്‍ അധികമാകാം നഷ്ടം. നിക്ഷേപ ഡാറ്റയുപയോഗിച്ച് Yahoo Finance നടത്തിയ ഒരു കണക്കെടുപ്പിലാണ് ഈ കാര്യം കണ്ടെത്തിയത്. കൂടുതല്‍ ലാഭം കിട്ടാനായി പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചിലവ് കൂടിയതും, വരവ്‌(returns) കുറവ് കിട്ടുന്നതുമായ ബദല്‍ ആസൂത്രിതതന്ത്രങ്ങള്‍ (alternative strategies) എന്ന് വിളിക്കുന്നവയില്‍ നിക്ഷേപം നടത്തി എന്ന് ഡാറ്റ വ്യക്തമാക്കുന്നു.

സാധാരണയുള്ള ഓഹരികള്‍, ബോണ്ടുകള്‍ എന്നിവക്ക് പകരം hedge funds, private equity, real estate, commodities തുടങ്ങിയവയിലാണ് ബദല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതാകയാല്‍ മോശം പ്രകടനം കാരണം നികുതിദായകര്‍ക്ക് നഷ്ടം വന്ന തുക കൊടുക്കേണ്ടി വരുന്നു. ബഡ്ജറ്റില്‍ സ്കൂളുകള്‍, ആശുപത്രികള്‍, വായനശാലകള്‍, മോശമാകുന്ന infrastructure തുടങ്ങിയവക്ക് ചിലവാക്കേണ്ട പണമാണ് ഇങ്ങനെ ഇല്ലാതാകുന്നത്.

— സ്രോതസ്സ് finance.yahoo.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ