കോണ്‍സ്റ്റബിള്‍ തെരഞ്ഞെടുപ്പ് പരീക്ഷയിലെ ചതിപ്രയോഗം തടയാനായി രാജസ്ഥാന്‍ ജൂലൈ 14 ഉം ജൂലൈ 15 നും രണ്ട് ദിവസത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നു. മല്‍സര പരീക്ഷയുടെ പേരില്‍ സംസ്ഥാനം മൊത്തം ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നത് ഇത് ആദ്യമായാണ്. പരീക്ഷാ കേന്ദ്രത്തിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് മണിക്കൂര്‍ സമയത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കാനുള്ള അനുവാദം പോലീസ് നേടിയിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.