ഇന്‍ഡ്യക്കാരാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകളില്‍ ഇരയാകുന്നത് എന്ന് സാമ്പത്തിക സേവന സാങ്കേതികവിദ്യാ സ്ഥാപനമായ FIS നടത്തിയ ഒരു അന്താരാഷ്ട്ര സര്‍വ്വേയില്‍ കണ്ടെത്തി. സത്യത്തില്‍ കഴിഞ്ഞ വര്‍ഷം സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടവരാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 18% ഇന്‍ഡ്യക്കാര്‍ പറഞ്ഞു. മറ്റേത് രാജ്യക്കളേക്കാളും കൂടുതലാണിത്. ജര്‍മ്മനിയില്‍ 8% പേരും, ബ്രിട്ടണില്‍ 6% പേരും തട്ടിപ്പിന് ഇരയായി. 27 മുതല്‍ 37 വയസുവരെ പ്രായമായവരാണ് ഇന്‍ഡ്യയില്‍ ഏറ്റവും അധികം കബളിപ്പിക്കപ്പെട്ടത്. ഇവരാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ നടത്തുന്നത്. ഈ പ്രായ പരിധിയില്‍ പെട്ട 25% പേര്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ തട്ടിപ്പിന്റെ 25,800 കേസുകള്‍ 2017 ല്‍ എടുത്തിട്ടുണ്ട് എന്ന് വിവരസാങ്കേതികതാവിദ്യ മന്ത്രി രവി ശങ്കര്‍ പ്രസാദ് കഴിഞ്ഞ ഡിസംബറില്‍ പറഞ്ഞു. അത് ₹180 കോടി രൂപയുടേതാണ്.
— സ്രോതസ്സ് businessinsider.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.