കൂടുതലായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് അത് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഇരട്ടി attention-deficit/hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് പുതിയ പഠനം. 2,600 കൌമാരക്കാരെ രണ്ട് വര്‍ഷം പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ കാര്യം മനസിലാക്കിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of the American Medical Association ല്‍ വന്നു. സാമൂഹ്യമാധ്യമങ്ങള്‍, streaming video, text messaging, സംഗീത ഡൌണ്‍ലോഡ്, ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍, തുടങ്ങിയ പുതു തലമുറയില്‍ പെട്ട സര്‍വ്വവ്യാപിയായ, ഡിജിറ്റല്‍ വ്യതിചലിപ്പിക്കലിന്റെ മാനസികാരോഗ്യ പ്രത്യാഘാതങ്ങളെയാണ് പഠനം ലക്ഷ്യം വെച്ചത്.
— സ്രോതസ്സ് news.usc.edu
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.