ആധാറിലൂടെ ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള നടപടി കാരണം ഇന്‍ഡ്യന്‍ സ്ഥാപനങ്ങളുടെ IT സുരക്ഷിതത്വത്തിന് വേണ്ടി ചിലവാക്കുന്ന പണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു എന്ന് ഒരു ഫ്രഞ്ച് സംഘമായ Thales പറയുന്നു. പ്രതിരോധ രംഗത്തും സിവില്‍ രംഗത്തും ഇക്കാര്യം പ്രകടമാണ്.
ഈ വര്‍ഷം ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ 93% ഇന്‍ഡ്യയിലെ സ്ഥാപനങ്ങളും തങ്ങളുടെ IT സുരക്ഷാ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്ന് പറയുകയുണ്ടായി. ഇതേ സര്‍വ്വേ നടത്തിയ രാജ്യങ്ങളിലെ ഏറ്റവും കൂടിയ തോതാണിത്. “2018 Thales Data Threat Report” പ്രകാരം ആഗോള ശരാശരി 78% ആണ്.
ലോകത്തെ ഡിജിറ്റല്‍ മാറ്റം Cloud, Internet of Things (IoT), Big Data, Blockchain തുടങ്ങിയവയുടെ വളര്‍ച്ചയേയും ലാഭത്തേയും ലക്ഷ്യം വെക്കുന്ന പുതിയ ബിസിനസ് മാതൃകകളുടെ വളര്‍ച്ചയിലേക്ക് നയിച്ചു.
— സ്രോതസ്സ് business-standard.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.