Indian Express നടത്തിയ ഒരു അന്വേഷണത്തില്‍ അന്തര്‍ദേശീയമെന്ന് അവകാശപ്പെടുന്ന “predatory journals” എന്ന് വിളിക്കുന്ന 300 പ്രസാധകരുടെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ എന്ന് കണ്ടെത്തി. ഒരു പ്രബന്ധത്തിന് ഇവര്‍ $30-$1,800 ഡോളര്‍ വരെ “ഫീസ്” ഈടാക്കുന്നു. അത്തരത്തിലൊന്നായ OMICS ഹൈദരാബാദില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. തെറ്റായ അവകാശവാദത്തിന്റെ പേരില്‍ അവര്‍ക്കെതിരെ അമേരിക്കയില്‍ Federal Trade Commission (FTC) ന്റെ നിയമ നടപടി നടന്നുകൊണ്ടിരിക്കുന്നു. കമ്പനി അത് നിഷേധിച്ചു. ജര്‍മന്‍ പ്രസാധകരായ NDR, WDR, Suddeutsche Zeitung നേതൃത്വം കൊടുക്കുന്ന ആഗോള പദ്ധതിയുടെ ഭാഗമായാണ് Indian Express ന്റെ അന്വേഷണം നടക്കുന്നത്. Le Monde ഉം The New Yorker ഉം ഉള്‍പ്പടെ 18 പങ്കാളികളും 60 റിപ്പോര്‍ട്ടര്‍മാരും അതിലുണ്ട്.
— സ്രോതസ്സ് indianexpress.com July 19, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.