ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ Sens. Elizabeth Warren (MA) ഉം Mark Warner (VA) ഉം Data Breach Prevention and Compensation Act എന്നൊരു നിയമം കൊണ്ടുവരാന്‍ ശ്രമിച്ചു. അത് മുമ്പ് നടപ്പാക്കിയിരുന്നെങ്കില്‍ Equifax ന് $150 കോടി ഡോളര്‍ പിഴ കൊടുക്കേണ്ടി വന്നേനെ. അതിന്റെ പകുതി തുക ചോര്‍ച്ചയുടെ പ്രശ്നങ്ങള്‍ ബാധിച്ച ആളുകള്‍ക്ക് നഷ്ടപരിഹാരമായി കൊടുക്കാമായിരുന്നു.

— സ്രോതസ്സ് uspirg.org July 27, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ