കൃഷിയുടെ input ചിലവ് കുറക്കാനും കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സഹായിക്കാനും MGNREGA (Mahatma Gandhi National Rural Employment Guarantee Act) പണം ഉപയോഗിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗവും നീതി ആയോഗം നടത്തിയ ചര്‍ച്ചയില്‍ തങ്ങളേയും കൂടി പങ്ക് ചേര്‍ക്കണമെന്ന് കൃഷിക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. 62 പ്രധാനപ്പെട്ട കര്‍ഷക സംഘടനകളുടെ കൂട്ടമാണ് Rashtriya Kisan Mahashangha (RKM). കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് തങ്ങളുമായും ക്രിയാത്മകമായ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് അവര്‍ പ്രധാനമന്ത്രിക്കും എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചു. കൃഷിക്കാരുടെ സംഘടനകളുടെ വിവരം അന്വേഷിച്ച് നീതി ആയോഗ് ആദ്യം തന്നെ ബന്ധപ്പെട്ടു എന്ന് RKM ന്റെ സ്ഥാപനകനായ Binod Anand അവകാശപ്പെടുന്നു. എന്നാല്‍ പിന്നീട് ആരും വിളിച്ചില്ല. “അവര്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സംഘടനകളെ മാത്രമേ വിളിച്ചുള്ളു,” ആനന്ദ് പറയുന്നു.
— സ്രോതസ്സ് downtoearth.org.in 06 Aug 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.