സിംഗപ്പൂരിലെ ഏറ്റവും മോശം സൈബര്‍ ആക്രമണത്തില്‍ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. അവരില്‍ 1.6 ലക്ഷം പേരുടെ outpatient prescriptions ഉം മോഷ്ടിക്കപ്പെട്ടു. അതില്‍ പ്രധാനമന്ത്രി Lee Hsien Loongയും കുറച്ച് മന്ത്രിമാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. നാല് ആശുപത്രികളും, 5 ദേശീയ speciality കേന്ദ്രങ്ങളും, 8 polyclinics ഉം നടത്തുന്ന സിംഗപ്പൂരിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കൂട്ടമായ SingHealth ന്റെ കമ്പ്യൂട്ടറുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.