ഭൂമിക്ക് ഒരു വര്‍ഷം കൊണ്ട് ഉത്പാദിപ്പിച്ചെടുക്കാവുന്ന പ്രകൃതി വിഭവങ്ങളേക്കാള്‍ കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ നാം ഭൂമി നിവാസികള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ 7 മാസത്തില്‍ തന്നെ നാം ഈ വര്‍ഷത്തേക്കുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു. അതുകൊണ്ടാണ് ഓഗസ്റ്റ് 1 നെ ഭൌമ Overshoot ദിനമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമുള്ള ഓരോ ദിവസവും നാം അതി തീവൃമായി പ്രകൃതിയില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യ അതിന്റെ ഉപഭോഗം ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ 2.5 മടങ്ങ് വിഭവങ്ങള്‍ നമുക്ക് വേണ്ടിവരും.
Global Footprint Network (GFN) ഒരു അന്താരാഷ്ട്ര ഗവേഷണ സംഘടനയാണ്. 1997 ല്‍ ഭൌമ Overshoot ദിനം സെപ്റ്റംബര്‍ അവസാനമായിരുന്നു എന്ന് അവര്‍ പറയുന്നു. അതിപ്പോള്‍ ഓഗസ്റ്റ് 1 ആയി. ആളുകള്‍ ഭൂമിയില്‍ പ്രയോഗിക്കുന്ന അസാധാരണമായ സമ്മര്‍ദ്ദത്തിന്റെ തെളിവാണ്. “ഇപ്പോഴത്തെ തോതിലുള്ള മനുഷ്യ പ്രവര്‍ത്തികളെ പിന്‍തുണക്കാനാവശ്യമായ വിഭവങ്ങളുടേയും സേവനങ്ങളുടേയും കണക്കാക്കുന്ന നില 1.7 ഭൂമി എന്ന തോതിലാണ്. 2030 ആകുമ്പോഴേക്കും അത് രണ്ട് ഭൂമി എന്ന തോതിലാവും,” എന്ന് GFN പറയുന്നു. കഴിഞ്ഞ വര്‍ഷം ഭൌമ Overshoot ദിനം ഓഗസ്റ്റ് 2 ആയിരുന്നു.
— സ്രോതസ്സ് downtoearth.org.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.