ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി

കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം നടന്ന ഓഹരി തിരകെ വാങ്ങല്‍ കുത്തൊഴുക്കാണ് നടന്നത്. ഒറക്കിള്‍ $1200 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. പിന്നീട് $25 കോടി ഡോളറിന്റെ ഓഹരികള്‍ ഒറക്കിള്‍ CEO ആയ Safra Catz വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ശരാശരി എടുത്താല്‍ അത് മിനിട്ടില്‍ $2,000 ഡോളറിന്റെ ഓഹരി എന്ന തോതിലാണ്. അവരെ പിന്‍തുടര്‍ന്ന് കമ്പനിയുടെ product development head ആയ Thomas Kurian വിറ്റത് $8.5 കോടി ഡോളറിന്റെ ഓഹരികളാണ്. Mastercard ഓഹരി തിരകെ വാങ്ങല്‍ പ്രഖ്യാപിച്ച് കുറച്ച് മാസങ്ങള്‍ക്ക് ശേഷം CEO ആയ Ajay Banga $4.44 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു.

കൂടുതലും ഓഹരി തിരികെ വാങ്ങല്‍ കാരണം ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അമേരിക്കയിലെ സാമ്പത്തിക പ്രഭുക്കന്‍മാര്‍ കോടിക്കണക്കിന് ഡോളര്‍ കീശയിലാക്കി എന്ന Securities and Exchange Commission (SEC) യുടെ റിപ്പോര്‍ട്ട് Politico പ്രസിദ്ധീകരിച്ചു.

— സ്രോതസ്സ് wsws.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ