സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പോരാഞ്ഞിട്ട് JPMorgan Chase, Wells Fargo പോലുള്ള വാള്‍സ്ട്രീറ്റിലെ വലിയ സ്ഥാപനങ്ങളോട് അവരുടെ ഉപഭോക്കാക്കളുടെ sensitive വിവരങ്ങള്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ ഭീമന്റെ “ആളുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന platform” ആയി മാറുക എന്ന ശ്രമത്തിന്റെ ഭാഗമായാണിത്.
അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന ഏക കമ്പനിയൊന്നുമല്ല ഫേസ്‌ബുക്ക് എന്ന് ഫേസ്‌ബുക്ക് പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത Wall Street Journal പറയുന്നു. Google Assistant, Alexa പോലുള്ള ആപ്പുകളില്‍ അടിസ്ഥാന banking services നല്‍കാനായി ബാങ്കുകള്‍ അവരോടൊപ്പം ചേരുമ്പോള്‍ ഡാറ്റ പങ്കുവെക്കണമെന്ന് ഗൂഗിളും ആമസോണും ആവശ്യപ്പെടുന്നുണ്ട്.
— സ്രോതസ്സ് commondreams.org Aug 06, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.