രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്

ആസ്തികളുടേയും പാര്‍പ്പിടങ്ങളുടേയും രേഖയുടെ വലിയ ഒരു ചോര്‍ച്ചയില്‍ രഹസ്യാത്മകമായ Emirate of Dubai യിലെ നൂറുകണക്കിന് ആഡംബര ആസ്തികളുടെ ഉടമകളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ദുബായ് ഇപ്പോള്‍ യൂറോപ്പും, ഏഷ്യയും, ആഫ്രിക്കയും തമ്മിലുള്ള നിയമപരവും നിയമവിരുദ്ധവുമായ ധനകാര്യത്തിന്റേയും, വാണിജ്യത്തിന്റേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. Organized Crime and Corruption Reporting Project (OCCRP) എന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടുകെട്ടിന്റെ ഭാഗമായായ Finance Uncovered ന് അമേരിക്കയിലെ സന്നദ്ധ സംഘടനയാ C4ADS ശേഖരിച്ച ഈ വിവരങ്ങള്‍ പരിശോധിച്ചു. 181 രാജ്യങ്ങളില്‍ നിന്നുള്ള 129,000 ഉടമസ്ഥരുടെ 54,000 വിലാസങ്ങള്‍ അതിലുണ്ട്. ലോക നേതാക്കള്‍, ബിസിനസ് രാജാക്കന്‍മാര്‍, കായിക സൂപ്പര്‍ താരങ്ങള്‍ എന്നിവരോടൊപ്പം മാഫിയ വ്യക്തികളും അഴിമതിക്കാരും സംശയാസ്പദമായി സമ്പത്ത് നേടിയവരും ഉള്‍പ്പെടുന്നു. 2011 – 2015 കാലത്ത് വെളുപ്പിച്ച കള്ളപ്പണത്തിന്റെ ഏറ്റവും പ്രീയപ്പെട്ട ലക്ഷ്യസ്ഥാനം United Arab Emirates ആയിരുന്നു എന്ന് ബ്രിട്ടണിന്റെ National Crime Agency പറയുന്നു. ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ശതകോടിക്കണക്കിന് പൌണ്ട് മോഷ്ടിച്ച നികുതി വരുമാനം ദുബായുടെ സ്വര്‍ണ്ണ മണ്ണില്‍ ഒളിപ്പിച്ചിരിക്കുകയാണ്.

— സ്രോതസ്സ് financeuncovered.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ